ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഗണിത ക്ലബ്ബ്
സ്കൂളിൽ തികച്ചും വേറിട്ട പരിപാടികളിലൂടെ നിറഞ്ഞ് നിൽക്കുന്ന ഒരു ക്ലബ്ബാണ് ഗണിത ക്ലബ്ബ്. കുട്ടികളിൽ ഗണിതാഭിരുചി വളർത്താനും ഗണിത താൽപ്പര്യം സൃഷ്ടിക്കുന്നതിനും ഗണിത കൗതുകങ്ങൾ അടുത്ത് അറിയുന്നതിനും ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായകമാവുന്നു. ക്ലബ്ബ് പ്രവർത്തനങ്ങൾ ഈ പഠന വർഷത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഓൺലൈനായിട്ടാണ് നടന്നു വന്നിരുന്നത്. എന്നാൽ സ്കൂൾ തുറന്നതിന് ശേഷം ഓഫ് ലൈൻ പ്രവർത്തനങ്ങൾ കൂടി നടത്തി വരുന്നു. ആഴ്ചതോറും ഒരോ ഗണിത പസിലുകൾ ക്ലബ്ബിൽ അവതരിപ്പിക്കുന്നു. ഇതിൽ വിജയിക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. കുട്ടികൾക്ക് വളരെ താല്പര്യം ഉള്ള ഒരു പ്രോഗ്രാമാണിത്.




ഗണിത ശാസ്ത്ര ദിനങ്ങൾ സമുചിതമായിത്തന്നെ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിക്കുന്നു. അതിലൊന്നായിരുന്നു ഇത്തവണത്തെ രാമാനുജൻ ദിനം. രണ്ട് ദിവസത്തെ പ്രോഗ്രാമായിട്ടാണ് ഇത് ആഘോഷിച്ചത്. രാമാനുജൻ സെമിനാറും രാമാനുജൻ ക്വിസും കുട്ടികളുടെ പ്രോഗ്രാമുകളും സംഘടിപ്പിക്കുകയുണ്ടായി.
കുട്ടികൾക്ക് വിവിധ തരം ഗണിത ചാർട്ടുകൾ വരയ്ക്കുന്നതിന് ഓൺലൈനായി പരിശീലനം നൽകി വരുന്നു. ക്ലബ്ബ് പ്രവർത്താനങ്ങൾ നന്നായി നടക്കുന്നതിന് കുട്ടികളോടൊപ്പം അദ്ധ്യാപകരും നന്നായി പ്രവർത്തിക്കുന്നു. അതു തന്നെയാണ് ഈ ക്ലബ്ബിന്റെ വിജയവും.