അന്തിക്ക് മാനം ചുവന്നു തുടുക്കവേ പള്ളിയിൽ നിന്നും മണിനാദം കേൾക്കവെ ഉണ്ണിതൻ കൊഞ്ചൽ കിലുങ്ങിനിന്നീടവെ ഓർക്കുന്നു ഞാനെന്റെ ഗ്രാമഭംഗി ....... തുളസിയും തുമ്പയും മുക്കുറ്റി മുല്ലയും കുനുകുനെ പൊഴിയുന്ന നെല്ലിക്കാ മണികളും കളകളം പാടുന്ന അരുവി തൻ കുളിർമ്മയും നന്ദിനിപ്പശുവിന്റെ പാലിൻ മാധുര്യവും ....... അമ്മൂമ്മചൊല്ലിടും കഥകളും മാനവ - നന്മ വിടർത്തിയ കാവ്യശില്പങ്ങളും നെഞ്ചേറ്റി ലാളിക്കും വീര ചരിതവും മാറ്റൊലി കൊള്ളുന്ന കാറ്റിൻ സുഗന്ധവും..... ശാസ്ത്രത്തിൻ നേട്ടങ്ങൾ മാറ്റം വരുത്തി ഗ്രാമത്തിൽ നന്മ കടൽ കടന്നു ... ഉള്ളിൽ പക തൻ കനലെരിഞ്ഞീടവെ മായുന്നു പച്ചപ്പും തെളിനീരുറവയും -------- വീണ്ടും വിരിയട്ടെ നന്മ തൻ പൂക്കളീ- മാനവ ഹൃത്തിൻ സാനുക്കളിൽ ഭൂമിയാം പെറ്റമ്മ അണിയട്ടെ ഹരിതമാം കഞ്ചുകം കനിയട്ടെ തെളിർ മാനവും .......
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത