എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മാധ്യമം പത്രം

05:05, 15 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Deepasulekha (സംവാദം | സംഭാവനകൾ) ('മാധ്യമം ദിന പത്രത്തിന്റെ വിതരണോദ്ഘാടനം ജൂണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മാധ്യമം ദിന പത്രത്തിന്റെ വിതരണോദ്ഘാടനം ജൂണ്‍ 14 ചൊവ്വാഴ്ച മെയിന്‍ ബില്‍ഡിംഗിലെ ഹാളില്‍ വച്ച് നടന്നു.ഹെഡ്മാസ്റ്റര്‍ ശ്രീ.എം.എന്‍ സന്തോഷ് സാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പി.ടി.എ.പ്രസിഡന്റ് ശ്രീ.സി.ജി.സുധീര്‍,ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്.ശ്രീമതി.ലിസി ടീച്ചര്‍ ,മാധ്യമം പത്രത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍. ശ്രീ.പി.കെ.സമദ്, സ്പോണ്‍സര്‍ ശ്രീ.സി.എ.സക്കീര്‍ ഹുസൈന്‍ ,പത്രപ്രവര്‍ത്തകരായ ശ്രീ.പി.വി.ഖാലിദ്,എം.എം.സലീം എന്നിവര്‍ സന്നിഹിതരായിരുന്നു.10 മണിക്ക് ഗുരു സ്മരണയോടെ ആരംഭിച്ച യോഗത്തില്‍ ശ്രീമതി.ലിസി ടീച്ചര്‍ ഏവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു..ശ്രീ.സന്തോഷ് സാര്‍ അദ്ധ്യക്ഷപ്രസംഗം നടത്തി..പത്രപ്രവര്‍ത്തകര്‍ക്ക്, ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ചെയ്യുന്നതിന് സ്കൂളിന്റെ നന്ദി അറിയിച്ചു.തുടര്‍ന്ന് ശ്രീ.പി.കെ സമദ് പത്രത്തെക്കുറിച്ചുള്ള വിശദീകരണം നടത്തി.ശ്രീ.സി.ജി.സുധീര്‍. ശ്രീ.പി.വി.ഖാലിദ്,ശ്രീ.എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.തുടര്‍ന്നു് ശ്രീ.ബിബിന്‍മാസ്റ്റര്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു.