ജി എൽ പി എസ്സ് കനകപ്പള്ളിത്തട്ടിൽ

12:08, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kplyglps (സംവാദം | സംഭാവനകൾ) (എം.പി .ടി.എ .പ്രസിഡണ്ട് -നസീമ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചിറ്റാരിക്കാൽ സബ് ജില്ലയിലെ

ജി എൽ പി എസ്സ് കനകപ്പള്ളിത്തട്ടിൽ
പ്രമാണം:ജി എൽ പി സ്കൂൾ കനകപ്പള്ളിത്തട്ടിൽ.jpg
എം.പി .ടി.എ .പ്രസിഡണ്ട് -നസീമ
വിലാസം
കനകപ്പള്ളി

കനകപ്പള്ളി പി.ഒ.
,
671534
,
കാസർഗോഡ് ജില്ല
സ്ഥാപിതം16 - 10 - 1981
വിവരങ്ങൾ
ഇമെയിൽglpskply@gmail.com
കോഡുകൾ
സ്കൂൾ കോഡ്12408 (സമേതം)
യുഡൈസ് കോഡ്32010600104
വിക്കിഡാറ്റQ64398543
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംബളാൽ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ47
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിജി. കെ മാത്യു
പി.ടി.എ. പ്രസിഡണ്ട്സതീഷ് നായർ
എം.പി.ടി.എ. പ്രസിഡണ്ട്സഫിയ
അവസാനം തിരുത്തിയത്
14-01-2022Kplyglps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസറഗോഡ് ജില്ലയിലെ ബളാൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ കനകപ്പള്ളിത്തട്ടിൽ. പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ ഒരു പ്രദേശമാണ് കനകപ്പള്ളി. സാധാരണക്കാരായ കൂലിപ്പണിക്കാരും കർഷകത്തൊഴിലാളികളുമാണ് ഇവിടുത്തെ താമസക്കാർ.

  പരിമിതികളേയും പ്രതിസന്ധികളേയും അവഗണിച്ചുകൊണ്ട് തങ്ങളുടെ കുട്ടികളെ അറിവിൻെറ  ലോകത്തേക്ക് കൈപിടിച്ചുയർത്തുവാനുള്ള  അഭിനിവേശത്തിൽ നിന്നുമാണ് 1981 –ൽ ഒരു ഏകാധ്യാപകവിദ്യാലയമായി ഈ സ്ഥാപനം ഉടലെടുത്തു. ഈ സ്കൂളിൻെറ ആദ്യ അധ്യാപകൻ ശ്രീ. ജി. കൃഷ്ണപിള്ള സാറായിരുന്നു. നിസ്വാർത്ഥമതികളായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയമായ സേവനങ്ങൾ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
കാലാകാലങ്ങളിൽ നടപ്പാക്കിയിട്ടുള്ള വികസനപ്രവർത്തനങ്ങളിലൂടെ അക്കാദമീകതലത്തിലും ഭൗതീകതലത്തിലും വളരെയേറെ മുന്നേറാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പി ടി എ യും, എം പി ടി എ യും സജീവമായി പ്രവർത്തിക്കുന്നു. കലാകായിക പ്രവൃത്തിപരിചയ മേഖലകളിലും പഠനത്തിലും തങ്ങളാൽ കഴിയുംവിധം കുട്ടികൾ മികവ് പുലർത്തുന്നുണ്ട്. സ്വാതന്ത്ര്യദിനം, ഓണം, ക്രിസ്തുമസ്, സ്കൂൾവാർഷികം തുടങ്ങിയ ആഘോഷങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ  നാടിൻെറ ഉത്സവങ്ങളായി മാറുന്നു.

ഭൗതികസൗകര്യങ്ങൾ

    രണ്ടു ക്ലാസ്സുമുറികളും രണ്ടു ക്ലാസ്സുമുറികളുടെ വലിപ്പമുള്ള ഹാളും ഓഫീസും ചേർന്ന ഓടിട്ട കെട്ടിടമാണ് പ്രധാന കെട്ടിടം. ഒറ്റ ക്ലാസ്സുമുറി വലിപ്പമുള്ള വാർക്ക കെട്ടിടം കമ്പ്യൂട്ടർ ലാബായി പ്രവർത്തിക്കുന്നു. ഒറ്റ ക്ലാസ്സുമുറി വലിപ്പമുള്ള ഡിപിഇപി നിർമ്മിച്ച വാർക്ക കെട്ടിടവും  രണ്ടു ക്ലാസ്സുമുറികളുടെ വലിപ്പമുള്ള ഓടിട്ട കെട്ടിടവും കേടുപാടുകൾ വന്നതിനാൽ ഉപയോഗയോഗ്യമല്ല. കുടിവെള്ളത്തിന് കിണറും കുഴൽക്കിണറും ഉണ്ടെങ്കിലും കുഴൽക്കിണറിലെ പമ്പ് സെറ്റ് പ്രവർത്തനക്ഷമമല്ല. സ്കൂൾ പരിസരം  ചീങ്കപ്പാറ നിറ‍ഞ്ഞതായതിനാൽ കൃഷിക്ക് സാഹചര്യമില്ല. മണ്ണുള്ള ഭാഗങ്ങളിൽ പച്ചക്കറികളും മറ്റു ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. പാറ പൊട്ടിച്ചും മണ്ണിട്ടും നിർമ്മിച്ച ഒരു ചെറിയ കളിസ്ഥലവും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനദ്ധ്യാപകർ 
  1. വി ജി കൃഷ്ണപിള്ള (അസിസ്റ്റൻറ് ഇൻ ചാർജ്) - 16/10/1981 - 23/10/1984
  എം കുഞ്ഞനന്തൻ         - 24/10/1984 - 17/06/1986
  കെ രാജേന്ദ്രൻ             - 11 /11 /1986 - 22/09/1988
  കെ പി കുഞ്ഞിരാമൻ      - 23/09/1988 - 31/03/1992 (Rtd.)
  ടി  ശ്രീധരൻ നമ്പൂതിരി    - 06/06/1992 - 08/06/1993
  പി കെ വർഗ്ഗീസ്           - 09/06/1993 - 31/05/1996 (Rtd.)
  പി എ തോമസ്            - 10/06/1996 - 15/06/1998
  എം കുഞ്ഞമ്പു നായർ     - 16/06/1998 - 09/03/2000  (Expd.)
  പി യു  ഏലി                - 06/07/2000 - 06/06/2002
  പി പി നളിനിയമ്മ         - 01/07/2002 - 30/04/2003
  ടി വി ജോൺ               - 22/05/2003 - 03/06/2004
  എം എൻ ശാന്തമ്മ        - 04/06/2004 - 31/03/2005
  വി എം  ഷാഹുൽഹമീദ്   - 01/06/2005 - 
  ത്രേസ്യാമ്മ  ജോസഫ്    -
  ഏ കെ  മോഹനൻ    -
  ആനീസ്  ജോസഫ്   -
  

മുൻ പി ടി എ പ്രസിഡണ്ടുമാർ

 പി കുഞ്ഞിരാമൻ നായർ
 കെ വി മാത്യു
 എ ചാത്തുകുഞ്ഞി
 എ തമ്പാൻ
 ടി മോഹനൻ
 എ ദാമോദരൻ
 കെ ടി ജോണി
 കെ ടി മാത്യു
 

മുൻ എം പി ടി എ പ്രസിഡണ്ടുമാർ

   ചിന്നമ്മ തങ്കച്ചൻ
   വത്സമ്മ തോമസ്
   സെലിൻ സജി
  രോഹിണി ശശിധരൻ
  ഷേർലി വർഗ്ഗീസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}