സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/മങ്ങിയത്
മങ്ങിയത്
"അമ്മേ അച്ഛൻ വരാൻ ഇനി എത്ര ദിവസം ണ്ട് " "അമ്പിളിമാമൻ വന്ന് പോയി വീണ്ടും വരുന്നതിന് മുൻപ് അച്ഛൻ കൊച്ചുൻറെ അട്‌ത്ത് വരൂലോ" "ആയ്... കൊച്ചൂന് സന്തോഷായി" കൊച്ചുവിന്റെ കണ്ണിലെ തിളക്കം അമ്മ പുഞ്ചിരിച്ച് കൊണ്ട് നോക്കി കണ്ടൂ. "ഇനി അച്ചന്റൊപ്പം കൊച്ചു ആനേ കാണാൻ പൂവും തുമ്പിയെ പിടിക്കാൻ പൂവും കുളത്തിൽ പൂവും.. അവന്റെ ആഗ്രഹങ്ങൾ അവൻ ഒന്നന്നായി പറഞ്ഞ് നടന്നു.ഇത്രയും നാൾ കാണാത്ത സന്തോഷവും ആകാംഷയും അവനിലുണ്ടായിരുന്നൂ. സന്ധ്യ കഴിഞ്ഞ് നാമം ചൊല്ലിയുടനെതന്നെ അവൻ മുറ്റത്തേക്ക് ഓടി. "ആയ് അമ്പിളിമാമൻ... അവൻ ആകാശത്ത് നിന്ന് കണ്ണെടുക്കാതെ പറഞ്ഞു "ചേച്ചീ..ഇനി ഒരിക്കേ കൂടെ അമ്പിളി മാമൻ വരുന്നതിന് മുൻപ് ന്റെ അച്ഛൻ വരോലോ" അവൻ അടുത്ത വീടിലെ ചേച്ചിയോട് ഉറക്കെ വിളിച്ചു പറഞ്ഞു. ഏത് നേരവും അവൻ അച്ഛനെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. വീട്ടിൽ എല്ലാവരും വാർത്ത ശ്രദ്ധികുമ്പോഴും അവൻ അവന്റെ ലോകത്തായിരുന്നു,വാർത്തയിൽ പറയുന്ന ലോകത്തെങ്ങും പടർന്ന രോഗമൊന്നും അവനെ അലട്ടിയിരുന്നില്ല. ലോകം ഇരുട്ടിലേക്ക് താഴ്ന്നു പോകുമ്പോൾ കൊച്ചുവിൻെറ മനസ്സ് ആകാശത്തേക്ക് പറക്കുകയായിരുന്നു. എല്ലാം നിലച്ചു എന്നറിയാതെ അവൻ വീണ്ടും സ്വപ്നങ്ങൾ പറഞ്ഞൂ നടന്നു "ആനയെ കാണാൻ പോകണം,അച്ചനോടപ്പം തുമ്പിയെ പിടിക്കാൻ പോകണം" രാവിലെ എഴുന്നേറ്റപ്പോൾ അവൻ അമ്മയുടെ അടുത്തേക്ക് ഓടിചെന്നു. "അമ്മേ എപ്പോഴാ അച്ഛൻ വരാ.. "വരും.." "ആയ് ഇന്ന് അച്ഛൻ വരൂലോ.. അവൻ ഉമ്മരെതേക്കോടി പടിക്കളേക് നോക്കി നിന്നു. "അമ്മേ ,ഊൺ കഴികാൻ കൊച്ചുന്റൊപ്പം അച്ഛൻ ണ്ടാവോ...? അവൻ അടുക്കളയിലേക്ക് വിളിച്ച് ചോദിച്ചു. ഉത്തരം ഒന്നും കിട്ടിയില്ല ഉച്ചക്ക് ഊൺ കഴിഞ്ഞപ്പോൾ കൊച്ചു ചോദിച്ചു : "അമ്പിളി മാമൻ വരുന്നതിന് മുൻപ് എന്തായാലും അച്ഛൻ വരൂലെ..? അപ്പോഴും കൊച്ചുവിൻ ഉത്തരം കിട്ടിയില്ല സന്ധ്യ കഴിഞ്ഞ് നാമം ചൊല്ലുമ്പോൾ അമ്മയുടെ കണ്ണ് നിറയുന്നത് കൊച്ചു കണ്ടൂ അവൻ മുറ്റത്തേക്കോടി കാർമേഘം മൂടിയ ആകാശം നോക്കികൊണ്ട് പറഞ്ഞൂ "അമ്പിളിമാമനെയും കാണാലല്യ"
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - കഥ |