സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2020-21 അധ്യയന വർഷം ബഹുമാനപ്പെട്ട കായംകുളം MLA പ്രതിഭയുടെ ഫണ്ടുപയോഗിച്ച് വിപുലമാക്കിയതാണ് പാർക്ക്. SMC യുടെ സഹായത്താൽ നിർമ്മിച്ച ചെറിയ ഒരു ചുറ്റുമതിലും പാർക്കിനുണ്ട്. ഇലച്ചെടികളും പൂച്ചെടികളും ഔഷധ സസ്യങ്ങളും നിറഞ്ഞതാണ് സ്കൂളിലെ പൂന്തോട്ടം.

36408_പാർക്ക്

സ്കൂൾ കോംപ്ലക്സ്‌ ചുറ്റുമതിലുകൊണ്ട് സംരക്ഷിച്ചിട്ടുണ്ട്. ശുചിത്വവുമായി ബന്ധപ്പെട്ട മനോഹരങ്ങളായ ചിത്രങ്ങൾ മതിലിൽ വരച്ചിട്ടുണ്ട്.

സംരക്ഷണഭിത്തിയോട് കൂടി വലിയ ഒരു കിണർ സ്കൂളിലുണ്ട്. പാചകത്തിനും മറ്റാവശ്യത്തിനും ഇതിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ശുദ്ധജലം ഉറപ്പാക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്.

ഒരോ ക്ലാസിനും 2 ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും പ്രൊജക്ടറുകളും ഉപയോഗിക്കാനായുണ്ട്. കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനായി 2 കമ്പ്യൂട്ടറും ഇവയെല്ലാം സജ്ജീകരിച്ച്‌ ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിലുണ്ട്.

2019 -20 പദ്ധതി പ്രകാരം പഞ്ചായത്തിൽ നിന്നും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.

ഉച്ചഭക്ഷണ ക്രമീകരണങ്ങൾക്കായി വിശാലമായ ഊണുമുറിയും ഇരിപ്പിടങ്ങളും സ്കൂളിലുണ്ട്.

വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ ടോയ് ലറ്റ് സൗകര്യം കുട്ടികൾക്കായുണ്ട്.