ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായ്

10:30, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായ് എന്ന താൾ ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളേക്കായ് നമുക്കണിചേരാം

കൊറോണവൈറസ് വ്യാപിക്കു ന്ന ഒരു ഭയാനകമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സാധാരണ അവധി ക്കാലം നീണ്ടുകിട്ടിയാൽ അത്രയും സന്തോഷിക്കുന്നവരാണ് കുട്ടികൾ. ഇതിപ്പോൾ എല്ലാവരേയും സംബന്ധിച്ചിടത്തോളം ഒരു വിഷമകരമായ കാലയളവാണ്.

ഒരു കാട്ടുതീ പടർന്നു പിടിക്കുന്നതിനേക്കാൾ വേഗത്തിലാണ് ഈ വൈറസ് വ്യാപിക്കുന്നത്. ഇതിന് ഇതുവരെ ആരും മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്തതിനാൽ സാമൂഹിക അകലം പാലിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ പ്രതിവിധി.ഇത് വളരെ ശ്രമകരമായിട്ടുള്ള കാര്യമാണെങ്കിലും ലോകത്തിൻ്റെ സുരക്ഷക്കായി വീട്ടിൽ തന്നെ തുടരുക എന്നത് അനിവാര്യമാണ്.

ഇതിൻ്റെ ഗുരുതരാവസ്ഥ മനസ്സിലാക്കാത്തവർ ഇപ്പോഴും സമൂഹത്തിൽ ഉണ്ടെന്നുള്ളത് വളരെ വിഷമകരമായ കാര്യമാണ്. അതു കൊണ്ട് കൈകൾ ഇടക്കിടെ സോപ്പു കൊണ്ടും സാനിറ്റൈസറുകൊണ്ടും വൃത്തിയായി കഴുകുക.

നമ്മുടെ സുരക്ഷ മാത്രമല്ല ,സമൂഹത്തിന്റെ സുരക്ഷകൂടി ലക്ഷ്യം വയ്ക്കുക .അതിനായി സാമൂഹിക അകലം പാലിക്കുക. നല്ല നാളേയ്ക്കായി ഒത്തൊരുമയോടെ മുന്നോട്ടു പോവുക.


ശ്രീഹരി ജെ
7 A ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - ലേഖനം