അഞ്ചരക്കണ്ടി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്
അറിവ് നിർമിക്കേണ്ടതാണെന്നുള്ള അറിവ് മറ്റൊരാളിൽനിന്ന് പകർന്നുകിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം വിദ്യാഭ്യാസരംഗത്തെ തിരിച്ചറിവ് തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. വിവരവിനിമയ സാങ്കേതികവിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും ഇത്തരമൊരു പ്രക്രിയയിൽ വലിയ പങ്കുവഹിക്കാനാകും എന്ന ബോധ്യത്തിന്റെ തുടർച്ചയായാണ് സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ' ലിറ്റിൽ കൈറ്റ്സ് ' എന്ന കുട്ടികളുടെ ഐ.ടി. കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. എട്ടാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലബ്ബിൽ പ്രവേശനമുണ്ട് എങ്കിലും, കോവിഡിന്റെ പശ്ചാത്തലത്തിൽ 9, 10 ക്ലാസുകളിലെ അംഗങ്ങളാണ് കാര്യമായ രീതിയിൽ പ്രവർത്തനം നടത്തിവരുന്നത്.
ക്ലബ്ബിൻറെ 2021-22 അധ്യായന വർഷത്തെ ഉദ്ഘാടനം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കല്യാശ്ശേരിയിലെ പി. പ്രകാശൻ മാസ്റ്റർ നിർവഹിച്ചു. കുട്ടികൾക്ക് ശാസ്ത്രം, സാങ്കേതികവിദ്യ, കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതികവിദ്യ എന്നീ മേഖലകളിൽ അഭിരുചി വളർത്തിയെടുക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വ്യക്തിഗതവും, സംഘാധിഷ്ഠിതവുമായ രീതികളിലുള്ള പഠനമാണ് ക്ലബിലൂടെ നൽകുന്നത്. ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ, മലയാളം കംപ്യൂട്ടിംഗ് ആൻഡ് ഇൻറർനെറ്റ്, സ്ക്രാച്ച് പ്രോഗ്രാമിങ്, റോബോട്ടിക്സ്, മൊബൈൽ ആപ്പുകളുടെ നിർമ്മാണം എന്നീ വ്യത്യസ്ത രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
സ്കൂളിന് ആവശ്യമായ ഐസിടി ഉപകരണങ്ങളുടെ ഉപയോഗവും, നിയന്ത്രണവും, അവയിൽ വരുന്ന പ്രശ്നങ്ങളുടെ പരിഹാരവും എല്ലാം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് നടന്നുവരുന്നത്. കൂടാതെ വിദ്യാർഥികൾക്ക് സെമിനാർ, വെബിനാർ, അസൈൻമെൻറ് എന്നീ പ്രവർത്തനങ്ങൾ നൽകി ഈ വിഷയത്തിൽ ഇതിൽ അവർക്കുള്ള അധികവായനക്ക് കൂടുതൽ അവസരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട്.
ഡിജിറ്റൽ മാഗസിൻ 2019