ഭൗതികസൗകര്യങ്ങൾ

  മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  7 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.  ഷീറ്റിട്ട കെട്ടിടങ്ങളിലായി 5 ക്ലാസ്റൂമുകൾ,  4 മൂത്രപുരകൾ, 10 കക്കൂസുകൾ, 1 സയൻസ്ലാബ് , 1 ലൈബ്രറി എന്നിവ ഉണ്ട്. 

                               ശിശു സൗഹൃദപരമായ വിദ്യാലയാന്തരീക്ഷം,ശാസ്ത്രീയമായ പഠന രീതി,അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബുകൾ, മികച്ച ലൈബ്രറി,ഇന്റർനെറ്റ് സൗകര്യം, സ്മാർട്ട് ക്ലാസ്സുകൾ എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.  ഗൈഡ് യൂണിറ്റും സ്കൌട്ട് യൂണിറ്റും റെഡ് ക്രോസ്സ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. സ്‌കൂൾ ബസ് സൗകര്യം, പാചകപുര,  വോൾളിബോൾ കോർട്ട്,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ് സൗകര്യം, ജൈവപച്ചക്കറി തോട്ടം, ഔഷധത്തോട്ടം, മഴവെള്ള സംഭരണി, കുടിവെള്ള ലഭ്യത എന്നിവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം