ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/ലോക്ക്ഡൌൺ ജീവിതങ്ങൾ

11:17, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsvayala (സംവാദം | സംഭാവനകൾ) (Ghsvayala എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/ലോക്ക്ഡൌൺ ജീവിതങ്ങൾ എന്ന താൾ ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/ലോക്ക്ഡൌൺ ജീവിതങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൌൺ ജീവിതങ്ങൾ

വാർഷിക പരീക്ഷയുടെ വേവലാതി പടരുന്ന ദിവസങ്ങൾ.2020 മാർച്ച് മൂന്നാംതീയതിതൊട്ടാണ് പരീക്ഷ തുടങ്ങിയത്. ആറാംതീയതിവരെ തുടർച്ചയായി പരീക്ഷയുണ്ടായിരുന്നു. എട്ടാംതീയതി ഉച്ചയോടെയാണ് ഇറ്റലിയിൽനിന്നെത്തിയ റാന്നി സ്വദേശികൾക്ക് രോഗം സ്ഥിതീകരിച്ചു എന്ന വാർത്ത ഞാൻ അറിഞ്ഞത്. ഏത് രണ്ടാംതവണയാണ് കേരളത്തിൽ രോഗം സ്ഥിതീകരിക്കുന്നത്. ആദ്യത്തെ പ്രാവശ്യം ചൈനയിലെ വറുഹാനിൽനിന്നെത്തിയ വിദ്യാർഥികൾക്കായിരുന്നു. തുടർന്ന് അവരെ ചികിത്സിച്ച് ഭേതമാക്കി വീട്ടിലേക്ക് വിടുകയും ചെയ്തു. തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു. ഇന്ത്യയിലോ കേരകത്തിലോ ഈ വിരുസെത്തുമെന്ന് ഞാൻ വിചാരിച്ചതേയില്ല. പക്ഷെ എന്തു പറയാൻ!മനുഷ്യചിന്തകൾക്കുമതീതമാണല്ലോ വിധിയുടെ വിളയാട്ടങ്ങൾ.എന്തായാലും സ്കൂളുകളുമടച്ചു പരീക്ഷകളും മാറ്റിവച്ചു.ഇന്ത്യയിൽ രോഗബാധിതരുടെയെണ്ണം കൂടിയപ്പോൾ പ്രധാനമന്ത്രി ലോക്കഡോൺ പ്രഖ്യാപിച്ചു.ആദ്യ ദിനങ്ങളിൽ കുറെ ജനങ്ങൾ നിർദ്ദേശങ്ങൾ പാലിച്ചു.എന്തായാലും നമ്മുടെനാട്ടിലെ ആളുകളല്ലേ;രാവിലെതന്നെ ചായക്കും മുറുക്കാനും വരെ വണ്ടിയുമെടുത്തിറങ്ങുന്ന ടീമുകളാ. എന്തു പറയാൻ!!!രാവിലെ മുതൽ രാത്രിവരെ വിശ്രമമില്ലാതെ ഡ്യൂട്ടിചെയ്യുന്ന നമ്മുടെ പോലീസുകാർ!അവരുടെ സ്ഥിതി തികച്ചും ദയനീയമാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും കേരളത്തിൽ ഒരുദിവസം റിപ്പോർട്ട് ചെയ്യുന്നത് ആയിരത്തിലേറെ വാഹന കേസുകളാണ് കേരളത്തിലേറ്റവും കൂടുതൽ വാഹനങ്ങൾപിടിക്കുന്നതുംകൊല്ലത്തുതന്നെയാണെന്നറിയാമല്ലോ.ജോലിക്കുപോലും പോകാൻ പറ്റാതെ കുറേപ്പേർ വീട്ടിൽത്തന്നെയിരിക്കുന്നു... ഭിക്ഷാടകരും അന്യസംസ്ഥാനത്തൊഴിലാളികളും തെരുവിൽത്തന്നെ കേരളസർക്കാരിന്റെ മേല്നോട്ടത്തിൽനടക്കുന്ന സാമൂഹിക അടുക്കള അവർക്കൊരാശ്വാസമാണ്.ഏപ്രിൽ രണ്ടാംതീയതി എന്റെ നാടായ വെളുംതറയിലും കൊറോണ സ്‌ഥിതീകരിച്ചു! ഖത്തറിൽനിന്നുമെത്തിയ ഗ്രീഷ്‌മചേച്ചിക്കാണ് രോഗം സ്ഥിതീകരിച്ചത്. അവർഒരുമാസംഗർഭിണികൂടിയായിരുന്നു.. ഖത്തറിൽനിന്നും വന്നയന്നുമുതൽതന്നെ അവർ നിരീക്ഷണത്തിലായിരുന്നു. നാട്ടിലെങ്ങുമിതുതന്നെ വാർത്ത. നാട്ടുകാരെല്ലാരും ഒരുപോലെ പ്രാർഥനയിലായിരുന്നു.എന്തായാലും ദൈവത്തിന്റെ കാരുണ്യം കൊണ്ട് അവർക്ക് രോഗം ഭേദമായി വീട്ടിൽ തിരിച്ചെത്തി.ഇതുവരെ വാക്സിൻ കണ്ടുപിടിക്കാത്ത കൊറോണ വൈറസിനായി ലൈക്കിനും ഷെയറിനും വേണ്ടി സാമൂഹിക മാധ്യമങ്ങളിൽ വ്യാജ ചികിത്സകൾ പ്രചരിപ്പിക്കുന്ന വ്യാജ വൈദ്യന്മാരെയാണ് സഹിക്കാൻ പറ്റാത്തത്.അത് കണ്ട പ്രചരിപ്പിക്കാൻ മറ്റുചിലർ.ലോകം ദുരതത്തിലേക്ക് കടക്കുമ്പോഴും അവരുടെ ചിന്ത ലീഗിലും ഷെയറിലുമാണ്.ഇവരൊക്കെയിനിയെന്നാണാവോനന്നാവുക? കൊറോണ വൈറസിനെതിരെ കേരളസർക്കാർ നടപ്പാക്കിയ പദ്ധതിയാണ് "Break the Chain". വൈറസിന്റെ പുറമെയുള്ളപാളിയിലെ വഴുവഴുപ്പാണ് ഇതിനെ കയ്യിലൊട്ടിയിരിക്കാൻ സഹായിക്കുന്നത്.സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ കഴുകുമ്പോൾ അതിന്റെ വഴുവഴുപ്പ് നഷ്ടമാകുന്നു. രണ്ടാമത്തെഒരുപ്രധാനകാര്യമാണ്മാസ്ക്ഉപയോഗിക്കുഎന്നത്. മനുഷ്യജീവിതമൊരുകുമിളപോലെയാണ്. എന്തൊക്കെയുണ്ടെന്നുപറഞ്ഞാലും ഒരുദുരന്തം വരുമ്പോൾ തീരാവുന്നതേയുള്ളു എല്ലാം. സാമൂഹിക അകലം പാലിച്ച് നമ്മുടെ സർക്കാർ തരുന്ന മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ചാൽ രോഗം പടരുന്ന കണ്ണി നമുക്ക് മുറിക്കാനാകും. മനുഷ്യർക്കിടയിൽ ദൈവങ്ങളുണ്ടെന്നു പറയാറില്ലേ?അതെ,ആ ദൈവങ്ങളാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ ഐക്യമത്യം മഹാബലം എന്ന പഴഞ്ചോല് എല്ലാതർക്കും അറിയാവുന്നതാണ്. രണ്ടുപ്രളയത്തെയും നിപ്പ എന്ന മാരകരോഗത്തെയുംഅതിജീവിച്ച നമുക്ക് ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ കൊറോണ എന്ന മഹാമാരിയെയും അതിജീവിക്കുക നിസ്സാരമാണ്.....

ദേവിക എസ് പിള്ള
9 C ജി‌എച്ച്‌എസ്‌എസ് വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം