ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്

11:16, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsvayala (സംവാദം | സംഭാവനകൾ) (Ghsvayala എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ് എന്ന താൾ ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന വൈറസ്

കൊറോണ അഥവാ കോവിഡ്-19 എന്ന വൈറസ് ഒരു പേമാരിപോലെ നാം മനുഷ്യരെ അക്രമിച്ചുകൊണ്ടിരിക്കുകയാണ്.ഇതിനൊരു മുൻകരുതലെന്ന നിലയിൽ നമ്മുടെ കേരളസർക്കാർ പല കാര്യങ്ങളും ചെയ്യുന്നുണ്ട്.എന്നിരുന്നാലും ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കോറോണയിൽ നിന്ന് മുക്തിനേടിക്കൊണ്ടിരിക്കുകയാണ്.രാജ്യത്ത് ലോക്ക്ഡൗൺ നാലാം ആഴ്ചയിലേക്ക് കടന്നിട്ടും രോഗവ്യാപനത്തിന്റെതോത് കുറയുന്നതിന്റെ സൂചന കേരളത്തിൽ മാത്രമാണ്. കോറോണയുടെ ആദ്യ ദിനങ്ങളെഅപേക്ഷിച്ച് പല രാജ്യങ്ങളിലെയും മനുഷ്യർ രോഗമുക്തിനേടിക്കൊണ്ടിരിക്കുകയാണ്.രാജ്യത്ത് നിലനിൽക്കുന്ന അസാധാരണ രോഗമാണ് കൊറോണ.ഈ വൈറസിന് ഒരു സ്‌ഥലത്ത് 12 മണിക്കൂർ മാത്രമേ നിലനിൽക്കാൻ സാധിക്കുകയുള്ളു.ഇതുവരെ ലോകത്ത് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു.നമ്മുടെ സുരക്ഷക്കുവേണ്ടി ഗവണ്മെന്റ് പലതും ചെയ്യുന്നുണ്ട് എന്നാൽ പലരും അതനുസരിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. കോറോണയെ എങ്ങനെ പ്രതിരോധിക്കാമെന്ന് നോക്കാം. കൂടിനിൽക്കുന്നത് ഒഴിവാക്കുക പനിയൊചുമയോയുള്ളവർ മറ്റുള്ളവരിൽ നിന്നകലം പാലിക്കുക. കൈകൾകൊണ്ട് ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കുന്നതൊഴിവാക്കുക. പൊതുസ്ഥലത്തും ആശുപത്രിയിലും പോകുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുക. ഇടയ്ക്കിടെ കൈകൾ അണുവിമുക്തമാക്കുക. പൊതുസ്‌ഥലത്ത് തുപ്പാതിരിക്കുക.

അഞ്ജന .എസ്
9 C ജി‌എച്ച്‌എസ്‌എസ് വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം