എ.എം.എച്ച്. എസ്സ്. പൂവമ്പായി

22:55, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47029-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ പനങ്ങാട് പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂൾ ആണ് എയിഡഡ് മാപ്പിള ഹയർ സെക്കന്ററി സ്കൂൾ.

എ.എം.എച്ച്. എസ്സ്. പൂവമ്പായി
വിലാസം
പൂവമ്പായി

കോഴിക്കോട് ജില്ല
കോഡുകൾ
സ്കൂൾ കോഡ്47111 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
11-01-202247029-hm




== ചരിത്രം ==  

താമരശ്ശേരി വിദ്യാഭ്യസ ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ-ബാലുശ്ശേരിയിൽ നിന്നും 5-കിലോമീറ്ററിനുള്ളിലാണ് സ്ഥാപനം .എയ്ഡഡ് മാപ്പിളാ ഹൈസ്കൂൾ പൂവ്വമ്പായി എന്ന പേരിൽ അറിയപ്പെടുന്നു. വൈദേശികാധിപത്യവും രാജഭരണവും നിലനിന്നിരുന്ന കാലഘട്ടത്തിൽ സ്ഥപിതമായങ്കിലും പട്ടംതാണുപിള്ളയുടെ സർക്കാരമിന്റ കാലത്താണ അംഗീകരം ലഭിച്ചത് കോഴക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

ശാലീനസന്ദരവും പ്രശാന്ത സുരഭിലവുമായ മലനിരകളുടെ താഴവരകളിലാണ് സ്ഥാപനം സ്ഥിതി ചെയ്യന്നത് .വലരെ പഴക്കമേറിയ കെട്ടിടങ്ങളിലാണ് ഓഫീസും ക്ലാസ് മൂറികളും ഉള്ളത് . പ്രൈമറി ക്ലാസുകളിൽ 20-ഉം ഹൈസ്കൂളിൽ 13ഉം ക്ലാസ് മുറികളും ഉണ്ട് .വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭഗമായി ദാറാളം പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നുണ്ടെങ്കിലും വേണ്ടത്ര ഉപയോഗപ്പെടുത്തുവാൻ കഴിയുന്നതല്ല സ്കൂൾ ലൈബ്രറി. വിദ്യാർത്തികൾക്ക് പരീക്ഷണ നിരക്ഷണങ്ങൾ നടത്തുന്നതിനു വേണ്ടി ലാബും ചുരുക്കം ചില ലബോറട്ടറികളും ഉണ്ടെങ്കിലും എല്ലാം കുറ്റമറ്റതാണെന്നും പറയാൻ കഴിയില്ല.അധ്യാപകരുടെ സഹായത്താൽ നടത്തിപോരുന്ന ഐ.ടി പഠനത്തിന് ചുരുക്കം കംമ്പ്യൂട്ടറുകൾ മാത്രമാണുള്ളത്.ഇന്റർ നെറ്റിലൂടെ ലോക പരിജ്ഞാനം നേടുന്നതിനും സി.ഡി പ്രദർശനത്തിന് എഡ്യുസാറ്റ് റമും ഉണ്ട് .കുട്ടികൾക്ക് അത്യാവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിന് സ്റ്റോറൂമും, ഉച്ചക്കഞ്ഞി വിതരണത്തിന്റെ സാധനങ്ങൾ സൂക്ഷിക്കുന്ന ചെറിയൊരു സ്റ്റോറൂമും ,സ്റ്റാഫ് റൂമും വിദ്യാലയത്തിലുണ്ട് -ആവശ്യത്തിലേറെ കുടിവെള്ളം ലഭിക്കുന്ന വ്രത്തിയുള്ള കിണറുണ്ടെങ്കിലും കുടിവെള്ളം ശേഖരിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്.ഉച്ചക്കഞ്ഞി പാചകം ചെയ്യുന്നതിന് പാചകപുരയും, ആൺക്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപുരയും,വിശാലമായ കളിസ്ഥലവും,സ്കൂൾ കലോത്സവും മറ്റ് ചടങ്ങുകൾ നടത്തുന്നതിന് ഒരു സ്ഥിരമായ സ്റ്റേജും വിദ്യാലയത്തിലുണ്ട് .വിദ്യാർത്തികളുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഒരു സ്കൂൾബസും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്&ഗൈഡ്സ്.
  • ജെ ആർ സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

വടകര ആയഞ്ചേരി സ്വദേശിയായ കാര്യാട്ട് അബ്ദുള്ളയാണ് മാനേജർ . എൽപി യുപി ഹൈസ്കൂൾ എന്നീ വിഭാഗത്തിലായ് 739-കുട്ടികളും 37-അധ്യാപകരും 4-നോൺ ടീച്ചിങ്ങിസ്റ്റും ഹയർ സെക്കന്ററി വിഭാഗത്തിൽ 359കുട്ടികളും 17അധ്യാപകരുംജോലി ചെയ്യന്നു.വിദ്യാലയത്തിന്റെ ദൈനംദിനകാര്യങ്ങളിലും ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പി ടി എ -മെമ്പർമാർ പഞ്ചായത്ത് ഭാരവാഹികൾ,രക്ഷിതാക്കൾ-തുടങ്ങിയവർ പൂർണമായും സഹകരിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ചോയിക്കുട്ടി മാസ്റ്റർ
  • ബാലൻ മാസ്റ്റർ
  • ഗോവിന്ദൻ കട്ടി മാസ്റ്റർ
  • അഹമ്മദ് മാസ്റ്റർ
  • കെ കെ മുഹമ്മദ് മാസ്റ്റർ
  • കണാരക്കുട്ടി മാസ്റ്റർ
  • കുമാരൻ മാസ്റ്റർ
  • കമലാക്ഷി ടീച്ചർ
  • ഉമ്മർ മാസ്റ്റർ
  • അബ്ദുള്ള മാസ്ററർ
  • രാജേന്ദ്ര ബാബു മാസ്ററർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വോളിബോൾ താരം - കൊച്ചിൻ പോർട്ട് ബഷീർ

വഴികാട്ടി

<googlemap version="0.9" lat="11.453486" lon="75.832379" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri"11.456698" lon="75.844207" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmur 11.453696, 75.832411, GG </googlemap>