ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/നാഷണൽ സർവ്വീസ് സ്കീം

2021-2022 വർഷത്തെ പ്രവർത്തനങ്ങൾ

നാഷണൽ സർവീസ് സ്കീം

 
എ പി ഉണ്ണികൃഷ്ണൻ
ജില്ലാ പഞ്ചായത്ത്

അതിജീവനം 2021 സപ്തദിന ക്യാമ്പ് മലപ്പുറം ജില്ലാ പഞ്ചായത്തംഗം എ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാരക്കുന്ന് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം സ്കൂളിൽ വെച്ച് നടത്തിയ സപ്തദിന ക്യാമ്പ് അതിജീവനം 2021 മലപ്പുറം ജില്ലാ പഞ്ചായത്തംഗം എ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 2021 ഡിസംബർ 26 മുതൽ 2022 ജനു 1 വരെയായിരുന്നു ക്യാമ്പ്. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പി ഷാഹിദ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എൻ പി ജലാൽ, പ്രിൻസിപ്പാൾ സക്കീന എൻ, പ്രോഗ്രാം ഓഫീസർ എം മുഹമ്മദ് സലീം, ഉമ്മർ കട്ടേക്കാടൻ, രജനി, സബ്ന, വളണ്ടിയർ ലീഡർമാരായ മുഹമ്മദ് ആകിഫ് എൻ, ഫാത്തിമ ലുബാബ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി വിളംബര ജാഥയും നടത്തി.

സഹവാസക്യാമ്പ്

മഞ്ചേരി: കാരക്കുന്ന് ഗവ. ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് സപ്തദിന സഹവാസക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി റോഡ് നിർമാണം, മാലിന്യക്കുഴ...മാലിന്യക്കുഴി നിർമാണം, വീടുകളിൽ അടുക്കളത്തോട്ടം നിർമിക്കൽ എന്നിവ നടന്നു. സമാപനസമ്മേളനം ഇ.ടി. മോയിൻകുട്ടി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എൻ.പി. മുഹമ്മദ്, രഞ്ജിമ, കെ.കെ. ജനാർദ്ദനൻ, പ്രിൻസിപ്പൽ എൻ. സക്കീന, ആലിയാപ്പു, വീരാൻ ഹാജി, വിജയൻ, ഇ. മുഹമ്മദ്, പി.എം. ഷരീഫ് എന്നിവർ സംസാരിച്ചു. ...... 2018 dec 29