ജി.എം.ബി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാടു സവിശേഷതകളുണ്ട്. ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ശുചിത്വത്തിന്റെയും കാര്യത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്നവകാശപെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകോട്ടാണ്. വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം നൽകുന്ന നാം പരിസര ശുചിത്വത്തിൽ ശ്രദ്ധ പുലർത്തുന്നില്ല. ആരും കാണാതെ സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരുടെ പറമ്പിലേക്കും, അഴുക്കു ജലം ഓടയിലേക്കും ഒഴുക്കുന്ന നമ്മൾ പരിസര ശുചിത്വം ഇല്ല എന്നതിന് വ്യക്തമായ ഉദാ ഹരണമാണ് കാണിക്കുന്നത്. ഈ അവസ്ഥ തുടർന്നാൽ നമ്മുടെ പരിസ്ഥിതി മാലിന്യങ്ങൾക്കൊണ്ട് നിറയുകയും രോഗ പ്രതിരോധം ശേഷി ഇല്ലാതാവുകയും ചെയുന്നു. രോഗ പ്രതിരോധ വ്യവസ്ഥ കാര്യക്ഷമമല്ലാതാകുമ്പോൾ അപകടകരമായതും ജീവന് ഭീഷണിയുണ്ടാകുന്നതുമായ "കൊറോണ "പോലുള്ള പകർച്ചവ്യാതി കൾ പിടിപെടുകയും ചെയുന്നു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം |