എസ് കെ എ യു.പി.എസ് കൊടിയത്തൂർ/ചരിത്രം

13:44, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47338-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ കൊടിയത്തൂർ പഞ്ചായത്തിലെ സൗത്ത് കൊടിയത്തൂരിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .പ്രബുദ്ധമായ വിദ്യാഭ്യാസ പാരമ്പര്യമുള്ള കൊടിയത്തൂരിലെ അന്നത്തെ കാരണവന്മാരുടെ ഉൾകാഴ്ചയുടെയും കഠിനാധ്വാനത്തിന്റെയും ഫലമായി 1959 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ആയിരക്കണക്കിന് കുട്ടികൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്നുനൽകി ഇന്നും തലയുയർത്തി നില്കുന്നു .കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റത്തിനു തുടക്കം കുറിച്ച ശ്രീ .ജോസെഫ് മുണ്ടശ്ശേരി മാസ്റ്ററുടെ കാലത്താണ് സ്‌കൂളിന് അംഗീകാരം ലഭിച്ചത് .പാവപ്പെട്ടവരും ദരിദ്രരുമായ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ കുട്ടികൾക്ക് അറിവുനേടുവാനുള്ള അവസരമാണ് വിദ്യാലയത്തിൻറെ സ്ഥാപനത്തോടെ കൈവന്നത് .ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കുന്ന സ്‌കൂൾ മാനേജ് മെൻറ്‌ൻറെയും സമർത്ഥരായ അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിൻറെ ഫലമായി 12 വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനുമായി തുടക്കം കുറിച്ച വിദ്യാലയം ഇന്ന് 1337 വിദ്യാർത്ഥികളും 34 അധ്യപകരുമുള്ള ബൃഹത്തായ സ്ഥാപനമായി പടർന്നു പന്തലിച്ചിരിക്കുന്നു .വിജ്ഞ്യാനം,വിവേകം ,വിജയം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടു ഈ വിദ്യാലയം അക്കാദമിക രംഗത്തും കലാകായികരംഗത്തും ഉയർച്ചയുടെ പടവുകൾ ചവിട്ടടിക്കയറുകയാണ് ..