സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്.
പാലാ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്. | |
---|---|
വിലാസം | |
കടനാട് കോട്ടയം ജില്ല | |
സ്ഥാപിതം | 29 - മെയ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി ഒ ഇ സെലിന്‍ |
അവസാനം തിരുത്തിയത് | |
08-08-2012 | 31067 |
ചരിത്രം
ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്‍റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഈ പ്രദേശത്തെ നാനാജാതി മതസ്തരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്.1916 ല്‍ കടനാട് സെന്‍റ് അഗസ്റ്റിന്‍സ് ദേവാലയത്തോടനുബന്ദിച്ച് ബ.ദേവാസ്യാച്ചന്‍,ബ.പാറേമ്മാക്കല്‍ മത്തായിച്ചന്‍,ബ.ഉപ്പുമാക്കല്‍ ചാണ്ടിയച്ചന്‍ എന്നിവരുടെ അവിശ്രാന്ത പരിശ്രമഫലമായി സെന്‍റ അഗസ്ററ്യന്‍ എല്‍.ജി.വി. ഗ്രാന്‍റ് എന്ന പേരില്‍ അദ്യത്തെ അംഗീകൃത വിദ്യാലയം അരംഭിച്ചു. പിന്നീടത് പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പോട്ടു.നിരവധി നിസ്വാര്ഥ വ്യക്തികളുടെ ശ്രമഫലമായി 1931 മെയ് 31-ന് സെന്‍ സെബാസ്ററ്യന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ നിലവില്‍ വന്നു.പിന്നീട് ഒന്നാം ഫോറം, രണ്ടാം ഫോറം, മൂന്നാം ഫോറം എന്നീ ക്ലാസുകള്‍ യഥാക്രമം 1932,1933,1936 വര്‍ഷങ്ങളില്‍ ആരംഭിച്ച് സ്കൂള്‍ പൂര്‍ണ്ണ മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു .1951-ല്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1953-ല്‍ രണ്ട് ഡിവിഷനുകള്‍ ഉള്ള നാലാം ഫോറത്തോടുകൂടി സെന്‍റ് സെബാസേററ്യന്‍സ് ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.പ്രഥമ ഹെഡ്മാസ്ററര്‍ റവ. ഡോ. സെബാസ്ററ്യന്‍സ് വള്ളോപ്പള്ളി തിരുമേനി ആയിരുന്നു. സ്കൂളി൯റെറ സില്‍വര്‍ ജൂബിലി 1978-79 വര്‍ഷത്തില്‍ വിപുലമായ രീതിയില്‍ നടത്തപ്പെട്ടു. 1997-ല്‍ കേരളാ ഗവണ്‍മെന്‍ററ് ഹ്യുമാനിററീസ്, സയന്‍സ് വിഷയങ്ങളില്‍ പടനസൗകര്യങ്ങമുള്ള ഹയര്‍സെക്കഡ്ഡറി സ്കൂള്‍ അനുവദിച്ചു.പുതിയ സ്കൂള്‍ കെട്ടിടത്തിന്‍റെറ ശിലാസ്തപനം 17-11-97-ല്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറബ്ബില്‍ തിരുമേനി നിര്‍വഹിച്ചു.ഹയര്‍സെക്കഡ്ഡറി സ്കൂളിന്‍റെറ ഔപചാരിക ഉല്‍കാടനം 18-8-98-ല്‍ കേരള വിദ്യഭ്യാസ മന്ത്രി ശ്രി .പി . ജെ. ജോസഫ് നിര്‍വഹിച്ചു. ഏതാണ്ട് 1150-ല്‍ പരം കുട്ടികള്‍ അധ്യയനം നടത്തുന്ന ഈ വിദ്യലയത്തില്‍ 46അധ്യാപകരും 9 അനധ്യാപകരും നിസ്വാര്‍ത്തസേവനമര്‍പ്പിക്കുന്നു. പഠന, കലാ, കായിക രംഗങ്ങളില്‍ പുതിയ പൊന്‍തൂവലുകള്‍ കൂട്ടിച്ചേര്‍ക്കുന്ന സെന്‍റ് സെബാസ്ററ്യന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒരു ജൂനിയര്‍ കോളേജിന്‍റെറ തലയെടുപ്പോടെ ' തമസോമാ ജ്യോതിര്‍ഗമയാ' എന്ന ബ്രഹാദാരണ്യകോപനിഷത്ത് മന്ത്രവുമായി ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്‍റെറ വെളിച്ചം പകരുന്നു. 2003-ല്‍ സ്കൂളിന്‍റെറ സുവര്‍ണ്ണജൂബിലി സമുചിതമായിആകോഷിച്ചു. കലാകായിക പഠന രംഗങ്ങളില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തില്‍ ഈ സ്കൂള്‍ എത്തിനില്‍ക്കുന്നു. ഭൗതികസൗകര്യങ്ങള്‍
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു കമ്പ്യൂട്ടര്‍ ലാബും 15 കമ്പ്യൂട്ടറുകളും രണ്ട് L.C.D. Projector ഉം ഉണ്ട്. ലാബില്‍ Broadband Internet സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* ഗൈഡിങ് * സ്കൗട്ട് * റെഡ് ക്രോസ്സ് * ക്ലാസ് മാഗസിന്‍ * വിദ്യാരംഗം കലാ സാഹിത്യ വേദി * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - English Club, IT Club, Science Club, Social Science club, Eco Club, Maths Club etc.
മാനേജ്മെന്റ്
പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ് സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോര്‍പ്പറേറ്റ് മനേജരായും റവ. ഫാ.മാത്യു ചന്ദ്രന്കുന്നേല്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ. ഫാ.മാത്യു മൂത്തേടവും,പ്രിന്‍സിപ്പാള്‍ ശ്രീ. സാബു സിറിയക്കും ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ ഇ സെലിനും ആണ്. മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version=<iframe width="425" height="350" frameborder="0" scrolling="no" marginheight="0" marginwidth="0" src="http://maps.google.com/maps?near=Anthinad+Melukavu+Rd,+Anthinad,+Kerala,+India&geocode=Cb7wFFLC1lrcFegDlQAd-2OSBCn5aYZ-5M4HOzGaZ6W4ZjdQjg&q=Kadanad&f=l&sll=9.765016,76.699741&sspn=0.004705,0.00677&num=10&ie=UTF8&ll=9.780004,76.704156&spn=0.033937,0.006295&output=embed"></iframe> <a href="http://maps.google.com/maps?near=Anthinad+Melukavu+Rd,+Anthinad,+Kerala,+India&geocode=Cb7wFFLC1lrcFegDlQAd-2OSBCn5aYZ-5M4HOzGaZ6W4ZjdQjg&q=Kadanad&f=l&sll=9.765016,76.699741&sspn=0.004705,0.00677&num=10&ie=UTF8&ll=9.780004,76.704156&spn=0.033937,0.006295&source=embed" style="color:#0000FF;text-align:left">View Larger Map</a> </googlemap> |}
|