ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/വി.എച്ച്.എസ്.എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
1950 ൽ കടയ്ക്കൽ ഗവ.യുപിഎസ്സ് അപ്പ് ഗേഡ് ചെയ്തപ്പോൾ സെക്കൻററി സ്ക്കൂൾ നടത്താൻ ഈ സ്ഥലവും കെട്ടിടങ്ങളും സൗജന്യമായി വിട്ടുകൊടുത്തു.അനുദിനം പ്രശസ്ഥിയുടെ പടവുകൾ താണ്ടുന്ന ഈ സരസ്വതീ ക്ഷേത്രത്തിനായി പണം മുടക്കിയമഹത് വ്യക്തികളെ നന്ദിയോടെ സ്മരിയ്ക്കാം.കരിങ്ങോട്ട് കുട്ടൻ പിള്ള,പുല്ലുപണയിൽ കൊച്ചപ്പി മുതലാളി, ഇടത്തറ അച്യുതൻവൈദ്യൻ എന്നിവരുടെ പേരിലാണ് സ്ഥലവും കെട്ടിടങ്ങളും വാങ്ങിയത്.നൂറ് രൂപയുടെ നൂറ് ഓഹരികൾ എഴുപത്തിയാറ് പേർക്ക് വിറ്റാണ് പതിനായിരം രൂപ സമാഹരിച്ചത്. നാല്പത്തിഅഞ്ചുവർഷത്തെ ഹൈസ്ക്കൂൾ പ്രവർത്തനത്തിനുശേഷം 1995 ജൂൺ മാസത്തിൽ കടയ്ക്കൽ ഗവ. ഹൈസ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂളായി ഉയർത്തപ്പെട്ടു.എം എൽ റ്റി, എം ആർ ആർ റ്റി വി. എന്നിവയുടെ ഓരോ ബാച്ച് വീതം പ്രവർത്തിക്കുന്നു.ശ്രീ പി എ നടരാജൻ ആദ്യ പ്രിൻസിപ്പലായി