സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/പാഠ്യേതര പ്രവർത്തനങ്ങൾ/കൂടുതൽ അറിയാൻ..

14:15, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JESNAJOSEK (സംവാദം | സംഭാവനകൾ) (extra curricular activities)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഓരോ ക്ളാസിൽ നിന്നും 2 കുട്ടികളെ വീതം ഉൾപ്പെടുത്തി രൂപീകരിച്ചിരിക്കുന്ന " ലഹരി വിരുദ്ധ കർമ്മ സേന" പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുകയും നടത്തിപ്പിൽ നേതൃത്വം നൽകുകയും ചെയ്തു വരുന്നു. ലഹരിവിരുദ്ധ സന്ദേശങ്ങൾ കൈമാറുകയും ലഹരിവിരുദ്ധ പ്രതിഞ്ജ പുതുക്കുകയും ചെയ്യുന്ന "ആഴ്ചക്കൂട്ടം" ആണ് മുഖ്യപ്രവർത്തനം.

2018 -19 വർഷം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ

  1. ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് അഞ്ചാം ക്ളാസ് വിദ്യാർത്ഥികളായ നിർമ്മൽ ബെന്നി, ഹന്ന ഫാത്തിമ എന്നിവർ അവതരിപ്പിച്ച "ലഹരിവിരുദ്ധ സംഭാഷണം" സ്കൂളിൽ പ്രക്ഷേപണം ചെയ്തു.
  2. "കൂട്ടുകാരനൊരുകത്ത് " - ലഹരിവിരുദ്ധ ആശയത്തിലൂന്നി കത്തെഴുത്ത് മത്സരം നടത്തി.
  3. ലഹരി വിരുദ്ധ പ്രദർശനം : ജൂൺ 26 ന് ജനമൈത്രി എക്സൈസ് വകുപ്പുമായി സഹകരിച്ച് പ്രദർശനമൊരുക്കി. എല്ലാ വിദ്യാർത്ഥികൾക്കും സന്ദേശം ഉൾക്കൊള്ളുവാൻ ആകും വിധം ലളിതവും ആകർഷകവും ആയിരുന്നു.
  4. ലഹരിവിരുദ്ധ സെമിനാർ : 8 ,9 ക്ളാസ്സുകളിലെ വിദ്യാർത്ഥികൾക്കായുള്ള ലഹരിവിരുദ്ധ സെമിനാർ എക്സൈസ് സി.ഐ ശ്രീ. എം.എൻ . കാസിം ഉദ്ഘാടനം ചെയ്തു. ശ്രീ. പി. പി.ശ്രീജേഷ് സെമിനാർ നയിച്ചു.
  1. പ്രശ്നോത്തരി മത്സരം : ലഹരിവിരുദ്ധ നിനാചരണത്തൊടനുബന്ധിച്ച് ഈ വിഷയത്തെ അടിസ്ഥാനമാക്കി പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.
  • ലഹരി വിരുദ്ധ പ്രദർശനം
  • ലഹരി വിരുദ്ധ പ്രദർശനം
  • ലഹരിവിരുദ്ധ സെമിനാർ