ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ

ഓൺലൈൻ പ്രവേശനോത്സവം- 2021

 
ഓൺലൈൻ പ്രവേശനോത്സവം പൂര്വവിദ്യാർഥിയും ലിറ്റൽകൈറ്റുമായിരുന്ന ഫാസിൽ തിരിതെളിയിക്കുന്നു




കരിപ്പൂര് ഗവഹൈസ്കൂളിൽ 2021വർഷത്തെ പ്രവേശനോത്സവം വെർച്വലായി നടന്നു.you tube ലൈവിലും ഗൂഗിൾ മീറ്റിലുമായികുട്ടികളുമായി സംവദിച്ചു.വീഡിയോ മെസേജിലൂടെ ഭക്ഷ്യവകുപ്പ് മന്ത്രി ശ്രീ.ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.എം പി ശ്രീ അടൂർ പ്രകാശ്,നെടുമങ്ങാട് നഗരസഭ അധ്യക്ഷ ശ്രീജ എസ്,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി,തുടങ്ങിയവർ വെർച്വലായി ആശംസപറഞ്ഞു.നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഹരികേശൻനായർ നേരിട്ടെത്തി ആശംസ നൽകി.പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ജിം ബിന്ദു സ്വാഗതം പറഞ്ഞു.വാർഡ്കൗൺസിലർ സംഗീതരാജേഷ് ,പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ്,രാജേഷ് എന്നിവർആശംസപറഞ്ഞു.കുട്ടികൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉത്സാഹം പങ്ക് വച്ചു.





സമ്പൂർണ ഡിജിറ്റൽവിദ്യാലയ പ്രഖ്യാപനവും,ഫോൺ ലൈബ്രറി ഉദ്ഘാടനവും

 
.മന്ത്രി ജി ആർ അനിൽ ഫോൺ നൽകി ഉദ്ഘാടനം ചെയ്യുന്നു



ഗവ.ഹൈസ്കൂൾ കരിപ്പൂര് സമ്പൂർണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനവും ഫോൺ ലൈബ്രറി ഉദ്ഘാടനവും 01/07/21 വ്യാഴാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ബഹു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ‍ അനിൽ നിർവഹിച്ചു.വിവിധ സാമൂഹിക സംഘടനകളും,പൂർവവിദ്യാർത്ഥികളും,അധ്യാപകരക്ഷകർത്തൃസമിതിയും ചേർന്ന് സ്വരൂപിച്ച ഇരുപത്തിരണ്ട് സ്മാർട് ഫോണുകളാണ് ഇന്ന് വിതരണം ചെയ്തത്. നഗരസഭ ചെയർപേഴ്സൺ ശ്രീജ സി എസ് അധ്യക്ഷയായ ചടങ്ങിൽ ഹെ‍ഡ്മിസ്ട്രസ് ബിന്ദു ജി സ്വാഗതം പറഞ്ഞു. നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ എസ് രവീന്ദ്രൻ,‍നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി വസന്തകുമാരി ,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ഹരികേശൻ നായർ ‍വാർഡ് കൗൺസിലർ സംഗീതാ രാജേഷ് ,പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ്,സീനിയർ അസിസ്റ്റന്റ് ഷീജാബീഗം എസ്, പി റ്റി എ വൈസ് പ്രസിഡന്റ് ഡി പ്രസാദ് ,MPTA പ്രസിഡന്റ് ശ്രീലത ആർ എന്നിവർ ആശംസ പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ് നന്ദി പറഞ്ഞു.


കഥാവായന

 





അധ്യാപക ദിനത്തിൽ മീനാങ്കലിലെ കുട്ടികളുടെ ചർച്ചാവേദി കൂട്ടുകാരുടെ ഒരു സ്നേഹ സമ്മാനം.ആന്റൺ ചെഖോവിന്റെ The Bet 'പള്' (കാസർകോടൻ ഭാഷയിൽ Betന് സമാന പദം)എന്ന പേരിൽ വി അർ സന്തോഷ് വിവർത്തനം ചെയ്തു.കുട്ടികളുടെ കഥാവായനയും ചേർത്തിട്ടുണ്ടേ. .. ഈ ലിങ്കിൽ നിന്ന് പുസ്തകം ഡൗൺലോഡ് ചെയ്യാം. കഥ കേൾക്കാം.ഞങ്ങളുടെ സ്കൂളിലെ അഭിനന്ദ് ബി എച്ച്,നയനസെൻ എന്നിവരുടെ വായനയും ഉണ്ട്.




സ്കൂൾശാസ്ത്രരംഗം പ്രവർത്തനോദ്ഘാടനം

കരിപ്പൂര് ഗവ ഹൈസ്കൂളിലെ സ്കൂൾശാസ്ത്രരംഗം പ്രവർത്തനോദ്ഘാടനം ഇന്നു നടന്നു.സ്കൂൾശാസ്ത്രരംഗം ക്ലബ്ബും മീറ്റ്@കരിപ്പൂര് കൂട്ടായ്മയും കൂടി സംഘടിപ്പിച്ച പരിപാടിയിൽ 93കുട്ടികൾ പങ്കെടുത്തു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും അന്വേഷണാത്മക ശാസ്ത്ര പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെടുകയും അതിനായി TESLA എന്ന ഒരു സയൻസ് ലാബ് തന്നെ കുട്ടികൾക്കായി പ്രവർത്തിപ്പിക്കുക യും ചെയ്യുന്ന ശ്രീ കെ സുരേഷ് സാറാണ് ഉദ്ഘാടനംചെയ്തത്.ശാസ്ത്രരപരീക്ഷണങ്ങൾ ചെയ്തുകാണിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.കുട്ടികളുടെ ശാസ്ത്രസംബന്ധിയായ കുറേയധികം ചോദ്യങ്ങൾക്ക് അദ്ദേഹം ലളിതമായി ഉത്തരംപറഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സയൻസ്, സാമൂഹികശാസ്ത്ര, ഗണിത, പ്രവർത്തിപരിചയ ക്ലബുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പദ്ധതിയാണ് ശാസ്ത്ര രംഗം . കുട്ടികളിൽ ശാസ്ത്രീയമനോഭാവവും യുക്തിചിന്തയും വളർത്തിയെടുക്കുന്നതിനും കപടശാസ്ത്രങ്ങൾക്കെതിരെ പ്രചരണം നടത്താനുള്ള ബോധം വളർത്തുന്നതിനും പരിസ്ഥിതിയോടുള്ള നിലപാടുകൾ ഉറക്കെ പറയാനുമുള്ള ഒരു പൊതു വേദിയാണ് ശാസ്ത്രരംഗം .ചോദ്യങ്ങൾ ചോദിക്കുവാനും പരീക്ഷണങ്ങളിലേർപ്പെടാനും ,വിശകലനം ചെചയ്ത് നിഗമനങ്ങളിലെത്താനുമുള്ള കുട്ടികളുടെ ചോദനയെ ത്വരിതപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ശാസ്ത്രരംഗം ക്ലബ്ബിന്റെ ലക്ഷ്യം.

പാടാം കഥ പറയാം

 
പാടാം കഥപറയാം





കരിപ്പൂര് ഗവ ഹൈസ്കൂളിൽ നഴ്സറി എൽ പി വിഭാഗം കുട്ടികൾക്കായി പാടാം കഥ പറയാം എന്ന പേരിൽ ഗൂഗിൾമീറ്റ് നടന്നു.അധ്യാപകനും,കവിയും,നാടൻപാട്ടു കലാകാരനുമായ സാജൻസാറാണ് കുട്ടികളോടൊപ്പം പാട്ടു പാടിയും കഥപറഞ്ഞും പങ്കെടുത്തത്.അവതരണവും സംഘാടനവും പൂർണമായും കുട്ടികൾ നിർവഹിച്ചു.അദ്വൈത്,ശ്രീനന്ദന,വിസ്മയ,ജിജോരാജേഷ്,ദേവനന്ദ തുടങ്ങിയ കൂട്ടുകാരായിരുന്നു പരിപാടിയുടെ സംഘാടകർ






കരിപ്പൂര് ഗവ ഹൈസ്കൂളിൽ എസ് പി സി ഉദ്ഘാടനം

കരിപ്പൂര് ഗവ.ഹൈസ്കൂളിൽ സ്കൂൾ പോലീസ് കേഡറ്റ് യൂണിറ്റ്(SPC UNIT) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.സ്കൂൾ എസ് പി സി ഓഫീസ്റും ഉദ്ഘാടനം ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.വലിയമല സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് സ്കൂൾ എസ് പി സി സർട്ടിഫിക്കറ്റ് കൈമാറി.സ്കൂൾതല കമ്മ്യൂണിറ്റി ഓഫീസർമാരായ വി എസ് പുഷ്പരാജ്, ജാസ്മിൻകരീം എന്നിവർ സർട്ടിഫിക്കറ്റ് സ്വീകരിച്ചു.നഗരസഭ ചെയർപേഴ്സൺ ശ്രീജ സി എസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി വസന്തകുമാരി , വാർഡ് കൗൺസിലർ സംഗീതരാജേഷ്, വലിയമല എസ് ഐ ഉണ്ണിക്കൃഷ്ണൻ , പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് ഇടമല,ഡി പ്രസാദ്, ശ്രീലത എസ്, ഹെഡ്മിസ്ട്രസ്സ് ബിന്ദു ജി, ഷീജാബീഗം എന്നിവർ ആശംസ പറഞ്ഞു.