ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ

13:45, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindusopanam (സംവാദം | സംഭാവനകൾ) ('"കരിപ്പൂര് ഗവ.ഹൈസ്കൂൾ വാർഷികാഘോഷവും സ്മാർട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

"കരിപ്പൂര് ഗവ.ഹൈസ്കൂൾ വാർഷികാഘോഷവും സ്മാർട് റൂം ഉദ്ഘാടനവും"

കരിപ്പൂര് ഗവ ഹൈസ്കൂളിൽ വാർഷികാഘോഷവും എൽ പി യു പി വിഭാഗം കുട്ടികൾ ക്ക് നഗരസഭ സജ്ജീകരിച്ച് നൽകിയ സ്മാർട് റൂം ഉദ്ഘാടനവും നടന്നു.ആഘോഷപരിപാടികളുടെ ഉദ്ഘാടനം പ്രസിദ്ധ പിന്നണി ഗായകൻ ഡോ.പന്തളം ബാലന് നിർവഹിച്ചു.തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികളവതരിപ്പിച്ചു.വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ എസ് എസ് എസ് സി പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെയും കലാ ശാസ്ത്ര മേളകളിൽ സമ്മാനാർഹരായവരേയും അനുമോദിച്ചു.സ്മാർട് റൂം ഉദ്ഘാടനം നഗരസഭ പ്രതിപക്ഷനേതാവ് റ്റി അർജ്ജുനൻ നിർവഹിച്ചു. പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് അധ്യക്ഷനായ ചടങ്ങിൽ പ്രഥമാധ്യാപിക അനിത വി എസ് സ്വാഗതം പറഞ്ഞു.കൗൺസിലർമാരായ സംഗീത രാജേഷ് ,സുമയ്യ മനോജ്,സി സാബു,ഷീല ഒ എസ് പി റ്റി എ വൈസ്പ്രസിഡന്റ് സി പ്രസാദ് ,എം പി റ്റി എന്ന പ്രസിഡന്റ് ശ്രീലത ആർ എസ് , ഗിരിജ കെ എസ് എന്നിവർ ആശംസ പറഞ്ഞു.മംഗളാംമ്പോൾ റിപ്പോർട്ടവതരിപ്പിച്ചു.ആഘോഷകമ്മിറ്റി കൺവീനർ അജന്ത ആർ എസ് നന്ദി പറഞ്ഞു.