വിമല സ്കൂൾ പെരുമ്പാവൂർ
ആമുഖം
പശ്ചിമകൊച്ചിയുടെ തിലകക്കുറിയായി പരിലസിക്കുന്ന "ഗവ : ഹയർ സെക്കന്ററി സ്ക്കൂൾ" പുത്തൻതോട് ചെല്ലാനം ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം ആണ്. 108 വയസ്സു പിന്നിട്ട വിദ്യാലയ മുത്തശ്ശി . ഒരു ഗ്രാമത്തിന്റെ മുഴുവൻ വെളിച്ചവും അഭിമാനവും പ്രതീക്ഷയുമായ പുത്തൻതോട് സ്ക്കൂൾ പിന്നിട്ട പാതകളിൽ കനകമുദ്രകൾ പതിപ്പിച്ച് വിടർന്ന നെഞ്ചോടെ ഉയർന്ന ശിരസ്സോടെ ജൈത്രയാത്ര തുടരുകയാണ്.
113 വർഷങ്ങൾക്കപ്പുറം 1903-ൽ -"പുത്തൻതോട് ഗ്യാപ്പ്" എന്ന് ഇന്ന് അറിയപ്പെടുന്ന സ്ഥലത്ത് ഏകാദ്ധ്യാപക വിദ്യാലയമായി അറയ്ക്കൽ ബാസ്റ്റിൻ ജോസഫ് എന്ന മഹത് വ്യക്തിയുടെ ശ്രമഫലമായി പുത്തൻതോട് സ്ക്കൂൾ തുറന്നു. തന്റെ കുടുംബത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസവും സാംസ്കാരികവുംമായ മുന്നേറ്റത്തിന് വേണ്ടിയാണ് സ്ക്കൂൾ സ്ഥാപിച്ചത് 1907-ൽ കൊച്ചി ദിവാന്റെ അംഗീകാരം കിട്ടി 1-4ക്ലാസുകളാണ് അന്നുണ്ടായിരുന്നത് .ഒരു ഗ്രാമത്തിന് അറിവിന്റെ പ്രകാശം പരത്തി ഏറെക്കാലം അവിടെ തുടർന്ന സ്ക്കൂൾ ഒടുവിൽ വളർന്ന് നാലരക്ലാസ് വരെയായി. പിന്നീട് 1960ൽ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും ഇന്നു കാണുന്ന സ്ഥലത്ത് മാറ്റിസ്ഥാപിക്കുകയും ചെയ്തു. 1963യു.പി യായും 1967 ഹൈസ്ക്കൂളായും അപ് ഗ്രേഡ് ചെയ്തു . സ്ക്കൂളിൽ 2000 മുതൽ ഹയർ സെക്കന്റെറി വിഭാഗവും ആരംഭിച്ചു. .
2007-ൽ വളരെ വിപുലമായി ശതാബ്ദി ആഘോഷിച്ചു. readmore
പ്രി-പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ക്ലാസ്സുകളിലായി ആയിരത്തി അറുന്നൂറിൽ പരം വിദ്യാർത്ഥികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. ഓരോ വർഷവും നൂറ്റിയൻപതു മുതൽ ഇരുന്നൂറു വരെ കുട്ടികൾക്ക് ഇവിടെ പ്രവേശനം തേടുന്നു . ഇക്കുറി ഒന്നാം ക്ലാസ്സിൽ നൂറ്റിരണ്ടുകുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. പരിമതികൾ ഏറെയുണ്ടെങ്കിലും എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്ക്കൂളുകളിൽ ഒന്നായി ഇതിനോടകം നാം മാറിക്കഴിഞ്ഞു.
ശതാബ്ദി പിന്നിട്ട പുത്തൻതോട് സ്ക്കൂൾ ഉത്തരോത്തരം വളർച്ചയുടെയും വിജയത്തിന്റെയും പടവുകൾ പിന്നിടുകയാണ്. അദ്ധ്യയന -കായിക-പരിസ്ഥിതി ഊർജ്ജ സംരക്ഷണ ഐ ടി മേഖലകളിൽ നാം നിർണ്ണയക ശക്തികളായിക്കഴിഞ്ഞു.
എസ്സ് എസ്സ് എൽ സി യിൽ തുടർച്ചയായി ഒൻപത് വർഷം നൂറ് ശതമാനം വിജയം കരസ്ഥമാക്കി മുന്നേറുന്ന പുത്തൻതോട് സ്ക്കൂൾ പശ്ചിമകൊച്ചിയിലെ ഈ നിരയിലെ അനിഷേധ്യ സാന്നിദ്ധ്യമാണ്. മട്ടാഞ്ചേരി ഉപജില്ലയിലെ മികച്ച സ്ക്കൂളിനുള്ള കെ. ജെ ബെർലി മെമ്മോറിയൽ ട്രോഫി തുടർച്ചയായി ഒൻപത് വർഷം കരസ്ഥമാക്കി .
നേട്ടങ്ങൾ
കായികരംഗം
2016 -അദ്ധ്യയന വർഷത്തിൽ കായിക രംഗത്തെ വിജയക്കുതിപ്പ്.
സ്ക്കൂൾകായികകേരളത്തിന്റെ ഭൂപടത്തിൽ തനതായ വ്യക്തിമുദ്ര ഇതിനോടകം പുത്തൻതോട് സ്ക്കൂൾ പതിച്ചു കഴിഞ്ഞു. 2016 അദ്ധ്യായന വർഷം വോളീബോൾ , ടെന്നീസ് , സോഫ്റ്റ് ബോൾ എന്നീ ഇനങ്ങളിലായി 20സംസ്ഥാനതല താരങ്ങളേയും 4 ദേശീയതല താരങ്ങളേയും സൃഷ്ടിക്കാൻ പുത്തൻതോടിന് കഴിഞ്ഞു. കഴിഞ്ഞ വർഷം ലോൺ ടെന്നീസ് ഇനത്തിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് സോണൽ മത്സരത്തിലും സംസ്ഥാന സ്ക്കൂൾ കായികമേളയിലും ആകെ മത്സരിച്ച 30കുട്ടികളിൽ 20 പേരും നമ്മുടെസ്ക്കൂളിൽ നിന്നുള്ളവരാണ്. അതിൽ 6 കുട്ടി കൾക്ക് ദേശീയ തലത്തിലേക്ക് സെലക്ഷൻ ലഭിച്ചു.നമുക്ക് അഭിമാനിക്കാം. കായിക രംഗത്ത് വിസ്മയങ്ങൾ തീർത്ത് വിജയത്തിന്റെ പടവുകൾ കയറുമ്പോഴും കുട്ടികൾക്ക് നല്ലരീതിയിൽ പരിശീലനം നടത്താനുള്ള ഭൗതിക സാഹചര്യം നിലവിൽ ഇല്ല.സുസജ്ജമായ നിലവാരമുള്ള ഒരു സിന്തറ്റക്ക് ടെന്നീസ് കോർട്ട് നമുക്കൊരു വിദൂര സ്വപ്നമായിതന്നെ തുടരുന്നു.
വോളീബോൾ ഇനത്തിൽഉപജില്ലാ തലത്തിൽ നാം ആധിപത്യം തുടരുകയാണ്..കൂടുതൽ അറിയാം
പരിസ്ഥിതി ഊർജ്ജസംരക്ഷണപ്രവർത്തനങ്ങൾ
പരിസ്ഥിതി ഊർജ്ജസംരക്ഷണപ്രവർത്തന മികവുകൾക്ക് നിരവധി അവാർഡുകൾ ഈ കാലയളവിൽ നാം കരസ്ഥമാക്കി. തുടർന്ന് വായിക്കാം
ദിനാചരണം
ദിനാചരണം അവയുടെ അർഹിക്കുന്ന പ്രാധാന്യത്തോടെ നാം കൊണ്ടാടുന്നു.ചിങ്ങം 1, ഗാന്ധിജയന്തി,ലോകവയോജനദിനം, കേരളപ്പിറവി ലഹരി വിരുദ്ധ ദിനം , പരിസ്ഥിതി ദിനം യുദ്ധവിരുദ്ധ ദിനം തുടങ്ങിയവയുടെ ആചരണം പ്രത്യേക പരാമർശം അർഹിക്കുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം അത്യുൽസാഹത്തോടെയാണ് നാം കൊണ്ടാടിയതു്. ജനപങ്കാളിത്തം കൊണ്ട് എന്നും ശ്രദ്ധേയമാണ് നമ്മുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ
SPC-സ്റ്റുഡന്റ് പോലീസ് കേഡറ്റ്
SPC-സ്റ്റുഡന്റ് പോലീസ് കേഡറ്റ് - യുടെ നാലാം ബാച്ച് സ്തുത്യർഹമായ വിധം പ്രവർത്തിക്കുന്നു. 40സീനിയർ അംഗങ്ങളും 40 ജൂനിയർ അംഗങ്ങളും അണിനിരക്കുന്ന ഊർജസ്വലമായ ഒരു സേനയാണ് നമ്മുടേത്. സാമൂഹികാവബോധം കൈമുതലാക്കി നിരവധി പ്രവർത്തനങ്ങൾ SPC ഏറ്റെടുത്തു നടപ്പാക്കി. ശുചീകരണ- ബോധവൽക്കരണ- ജീവരാകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം സ്ക്കൂളിന്റെ അച്ചടക്കത്തിന്റെയും ചുക്കാൻ പിടിക്കുന്നത് SPCയാണ് .ഈ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന പരേഡിൽ മികച്ച SPC യായി തിരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്ക്കൂളാണ്. റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എറണാകുളം വിദ്യാഭ്യാ സജില്ലയിലെ ഏക സ്ക്കൂൾ പുത്തൻതോടാണ്.പ്ലാസ്റ്റിക്ക് നിർമ്മാജ്ജന പ്രർത്തന ത്തിൽ ജില്ലയിലെ ഐക്കൺ സ്ക്കൂളാണ് നമ്മുടേത്. ബഹു ഡി സി പി ശ്രീ മുഹമ്മദ് റഫീക്ക് സാർ ഉത്ഘാടനം ചെയ്ത് ഈ ഇനത്തിൽ നാം നടപ്പാക്കുന്ന നന്മവീട് പരിപാടി ജില്ലാതലത്തിൽ തന്നെ ഏറെ പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ്.
മേളകളിൽ
പ്രവൃത്തി പരിചയ -ഐ ടി മേളകളിൽ ഉപജില്ല ജില്ലാതലങ്ങളിൽ ശ്രദ്ധേയമായ നേട്ടം നാം കൈവരിച്ചു. ഇലക്ട്രിക്കൽ വയറിംഗ്, ഐ ടി പ്രസന്റേഷൻ ക്ലേ മോഡലിംഗ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് വാങ്ങാൻ നമുക്ക് കഴിഞ്ഞു. ജോസഫ് നിഖിൽ,പ്രിൻസ് ജോർജ്ജ് വി എഫ്, എന്നിവർക്ക് പ്രത്യേകം അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ. ഇക്കുറിയും ഉപജില്ലതല പ്രവർത്തി പരിചയ -ഐ ടി -ഗണിത മേളകളിൽ നാം മികച്ച നേട്ടം കൈവരിച്ചുു.
വിവിധ ബോധവൽക്കരണ ക്ലാസുകൾ
വിവിധ ബോധവൽക്കരണ ക്ലാസുകളും,കൗൺസിലിംഗ് ക്ലാസുകളും രക്ഷാകർത്താക്കൾക്കും കുട്ടികൾക്കുമായി സംഘടിക്കപ്പെട്ടു. കൗമാര പ്രായക്കാർക്കുള്ള പ്രത്യേക ക്ലാസ്, ആന്റി ഹ്യൂമൻ ട്രാഫിക്ക്,സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ,ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയായ വിസ്മയജാലകം സൈബർ -ലോകത്തെ കാണാക്കാഴ്ചകൾ, ഈ- മിത്രം എന്നിവ അവയിൽ ചിലതു മാത്രം.മലയാള മനോരമയുമായി സഹകരിച്ച് നാം സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും സൗഹൃദക്ലബിന്റെ ഭാഗമായി ഹയർ സെക്കന്ററിയിൽ സംഘടിപ്പിച്ച നമ്മേ നാം അറിയുക എന്ന പരിപാടിയും കുട്ടികൾക്ക് വളരെ പ്രചോദനമായി .
മികച്ച പി.ടി.എ
ജില്ലാ തലത്തിൽ ഏറ്റവും മികച്ച പി.ടി.എ യ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുള്ള കർമ്മനിരതമായ പി.ടി.എ യും എസ് എം സിയും സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു് ചുക്കാൻ പിടിക്കുന്നു. ഗ്രാമത്തിന്റെ സ്ക്കൂൾ എന്ന് മുഴുവൻ അർത്ഥത്തിലും പറയാവുന്ന വിധം പിൻബലമാണ് നാട്ടുകാർ നിരന്തരം നല്കിപോരുന്നത്.
മറ്റു പ്രവർത്തനങ്ങൾ
ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള സ്ക്കൂൾ എന്ന നിലയ്ക്ക് അടിസ്ഥാന വികസന കാര്യ ത്തിൽ സ്തൂത്യർഹമായ പിന്തുണയും പ്രോത്സാഹനവുമാണ് അവർ നല്കി കൊണ്ടിരിക്കുന്നത്. ഹയർ സെക്കന്ററി വിഭാഗത്തിൻ പ്രത്യേക ലാബ് സൗകര്യം എന്ന ചിരകാല സ്വപ്നം ജില്ലാ പഞ്ചായത്ത് സഫലീകരിച്ചുകൊണ്ടിരിക്കുന്നു. ഗ്രാന്റുകൾ പഠനോപകരണങ്ങൾ ഫർണ്ണീച്ചർ എന്നിവ അർഹരായകുട്ടികൾക്ക് ലഭ്യമാക്കി ഗ്രാമപഞ്ചായത്തും ബ്ലോക്ക്പഞ്ചായത്തും അവരവരുടെ ചുമതലകൾ ഭംഗിയായി നിർവഹിച്ച് സ്ക്കൂളിന് പ്രധാന ഊർജ്ജ സ്രോതസ്സായി നിലകൊള്ളുന്നു. എറണാകുളം ജില്ലാ സ്ക്കൂൾ പ്രവേശനോത്സവം ഇക്കുറി പുത്തൻതോട് ഗവഃ ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ചാണ് സംഘടിപ്പിച്ചത്. ഒന്നാം ക്ലാസ്സിലേക്ക് 98 കുട്ടികളെ ആനയിച്ചു കൊണ്ടാണ് ജില്ലാ സ്ക്കൂൾ പ്രവേശനോത്സവം നാം അവിസ്മരണീയമാക്കിയത് . കേവലം എട്ടു ദിവസത്തെ മാത്രം ബാക്കിയുള്ളപ്പോഴാണ് ബഹു എം എൽ എ , ബഹു ഡി ഡി ഇ, എസ്സ് എസ്സ് എ ജില്ലാ നേതൃത്വം എന്നിവർ നമ്മോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രിയങ്കരരായ രക്ഷാകർത്താക്കളുടേയും അഭ്യുദയകാംക്ഷികളുടേയും നല്ലവരായ നാട്ടുകാരുടേയും കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് വെല്ലുവിളിയെ സധൈര്യം ഏറ്റെടുക്കാൻ കഴിഞ്ഞു. നമ്മുടെ വികസന സ്വപ്നങ്ങൾക്ക് ചിറകുമുളച്ച പദ്ധതിയായിരുന്നു, ബഹു, മുൻ ജില്ലാ കളക്ടർ ശ്രീ, എം,ജി രാജമാണിക്ക്യം വിഭാവനം ജ്യോതി പദ്ധതി.സ്ക്കൂളിന്റെ സർവ്വതോന്മുഖ മായ വികാസം സാധ്യമാക്കി നമ്മുടെ സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ക്കൂളാക്കി മാറ്റുക എന്ന അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു ജ്യോതി. ജ്യോതി പദ്ധതിയിൽ പതിനാറര ലക്ഷം രൂപ മുതൽ മുടക്കിൽ നമ്മുടെ സ്ക്കൂളിന് അത്യന്താധുനിക സജ്ജീകരണങ്ങളോടുകൂടിയ സൂപ്പർ സ്പെഷ്യൽ സ്മാർട്ട് ക്ലാസ്സ് റൂ ലഭിച്ചു.
വഴികാട്ടി
യാത്രാസൗകര്യം
- എറണാകുളം തോപ്പുംപടിയിൽ നിന്നും ചെല്ലാനത്തേക്കുള്ള ബസ്സ് മാർഗ്ഗം ഏകദേശം 10 കിലോ മീറ്റർ യാത്രചെയ്താൽ കണ്ടക്കടവ് ജങ്ഷനിൽ എത്തിച്ചേരാം. കവലയിൽ നിന്നും കാൽനടയായി 500 മീറ്റർ പിന്നിട്ടാൽ സ്ക്കൂളായി.
- സുപ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ കണ്ണമാലിയിൽ നിന്നും ഏകദേശം 1.5 കി മി തെക്ക് ഭാഗത്തായി പുത്തൻതോട് സ്ക്കൂൾ സ്ഥിതിചെയ്യുന്നു.
- മോഡൽ ടൂറിസം വില്ലേജ് കുമ്പളങ്ങി പഴങ്ങാട് കവലയിൽ നിന്നും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന പാടവരമ്പിലൂടെയുള്ള രണ്ടു കി മി യാത്രചെയ്താൽ കണ്ടക്കടവ് കവലഎത്തും.കവലയിൽനിന്നും കാൽനടയായി 500 മീറ്റർ പിന്നിട്ടാൽ സ്ക്കൂളായി.
- തെക്കു ചെല്ലാനത്ത് നിന്ന് ഏകദ്ദേശം ഏഴു കി മി യാത്രചെയ്ത് സ്ക്കൂളിൽ എത്തിച്ചേരാം.