സെന്റ് ആന്റണീസ് എച്ച്.എസ് കടപ്ലാമറ്റം./ചരിത്രം

15:32, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31061-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

റവ. ഫാ. സഖറിയാസ് പൂവത്തുങ്കലിന്റേയും വികാരിയായി വന്ന റവ. ഡോ. മാത്യു വരിക്കയിലിന്റെയും നേതൃത്വത്തിൽ ഈ ശ്രമം തുടരുകയും 1937 മെയ് 4ന് ഗവൺമെന്റ് അംഗീകാരം ലഭിക്കുകയും ചെയ്തു. ആ വർഷം മെയ് 17 ന് മിഡിൽസ്ക്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. പള്ളിമേടയിൽ ആരംഭിച്ച സ്ക്കൂളിന്റെ ഹെഡ് മാസ്റ്ററായി റവ. ഫാ. സഖറിയാസ് പൂവത്തുങ്കലും അദ്ധ്യാപകരായി ശ്രീ. കെ. എ. ലൂക്കോസ് കൂവള്ളൂർ ശ്രീ. കെ. കെ. ജോസഫ് കുളിരാനി എന്നിവരും നിയമിതരായി. അടുത്ത വർഷം ശ്രീ. ജോർജ് തോമസ് കുട്ടൻതറപ്പേൽ നിയമിക്കപ്പെട്ടു.


റവ. ഫാ. ജോസഫ് ഐക്കരമറ്റത്തിലിന്റെയും റവ. ഫാ. ജോസഫ് കൂവള്ളൂരിന്റെയും മാനേജിങ് ബോർഡിന്റെയും പരിശ്രമഫലമായി 1949 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. റവ. ഫാ. സഖറിയാസ് പൂവത്തുങ്കൽ തന്നെയായിരുന്നു ഹെഡ് മാസ്റ്റർ. അറിവിന്റെയും സംസ്ക്കാരത്തിന്റെയും പ്രകാശം ചൊരിഞ്ഞുകൊണ്ട് ഗ്രാമത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു.