കെ അഹമ്മദ്‌ അലിയാസ് ബാപ്പു മാനേജറായി 1979 ജൂൺ മാസം 27 ന് ഒഴുകൂർ പള്ളിമുക്ക് ഹയാതുൽ ഇസ്ലാം മദ്രസ്സയിൽ 60 വിദ്യാർത്ഥികളുമായി എളിയ നിലയിൽ തുടങ്ങിയ ഒഴുകുർ ക്രെസന്റ് ഹൈസ്കൂൾ ഇന്ന് ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികൾ പഠിക്കുന്ന , ലാസ്റ്റ് ഗ്രേഡ് മുതൽ IAS വരെയുള്ള തസ്തികകളിൽ ജോലി ചെയുന്ന പൂർവ്വ വിദ്യാർഥികളുള്ള ഒരു മഹാസ്ഥാപനം ആയി വളർന്നിരിക്കുന്നു. മലപ്പുറം ജില്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ IASകാരനായ അബൂബക്കർ സിദ്ദീഖ് ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണെന്നുള്ളത്‌ അഭിമാനകരമാണ്‌. നഗര ജീവിതത്തിൻ്റെ ബഹളമയമില്ലാത്ത ഗ്രാമീണ ജീവിതത്തിൻ്റെ ഭംഗി തുടിച്ചു നിൽക്കുന്ന ഒരു ഉൾഗ്രാമമാണ് ഒഴുകൂർ.