ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

നീണ്ട 35 വർഷം മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി നാടിന് സേവനമനുഷ്ടിച്ച കെ അഹമ്മദ്‌ അലിയാസ് ബാപ്പു മാനേജറായി 1979 ജൂൺ മാസം 27 ന് ഒഴുകൂർ പള്ളിമുക്ക് ഹയാതുൽ ഇസ്ലാം മദ്രസ്സയിൽ 60 വിദ്യാർത്ഥികളുമായി എളിയ നിലയിൽ തുടങ്ങിയ ഒഴുകുർ ക്രെസന്റ് ഹൈസ്കൂൾ ഇന്ന് ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികൾ പഠിക്കുന്ന , ലാസ്റ്റ് ഗ്രേഡ് മുതൽ IAS വരെയുള്ള തസ്തികകളിൽ ജോലി ചെയുന്ന പൂർവ്വ വിദ്യാർഥികളുള്ള ഒരു മഹാസ്ഥാപനം ആയി വളർന്നിരിക്കുന്നു. മലപ്പുറം ജില്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ IASകാരനായ അബൂബക്കർ സിദ്ദീഖ് ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണെന്നുള്ളത്‌ അഭിമാനകരമാണ്‌.