ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ

ഓൺലൈൻ പ്രവേശനോത്സവം- 2021

 

കരിപ്പൂര് ഗവഹൈസ്കൂളിൽ 2021വർഷത്തെ പ്രവേശനോത്സവം വെർച്വലായി നടന്നു.youtube ലൈവിലും ഗൂഗിൾ മീറ്റിലുമായികുട്ടികളുമായി സംവദിച്ചു.വീഡിയോ മെസേജിലൂടെ ഭക്ഷ്യവകുപ്പ് മന്ത്രി ശ്രീ.ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.എം പി ശ്രീ അടൂർ പ്രകാശ്,നെടുമങ്ങാട് നഗരസഭ അധ്യക്ഷ ശ്രീജ എസ്,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി,തുടങ്ങിയവർ വെർച്വലായി ആശംസപറഞ്ഞു.നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഹരികേശൻനായർ നേരിട്ടെത്തി ആശംസ നൽകി.പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ജിം ബിന്ദു സ്വാഗതം പറഞ്ഞു.വാർഡ്കൗൺസിലർ സംഗീതരാജേഷ് ,പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ്,രാജേഷ് എന്നിവർആശംസപറഞ്ഞു.കുട്ടികൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉത്സാഹം പങ്ക് വച്ചു.


സമ്പൂർണ ഡിജിറ്റൽവിദ്യാലയ പ്രഖ്യാപനവും,ഫോൺ ലൈബ്രറി ഉദ്ഘാടനവും

 
.മന്ത്രി ജി ആർ അനിൽ ഫോൺ നൽകി ഉദ്ഘാടനം ചെയ്യുന്നു

ഗവ.ഹൈസ്കൂൾ കരിപ്പൂര് സമ്പൂർണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനവും ഫോൺ ലൈബ്രറി ഉദ്ഘാടനവും 01/07/21 വ്യാഴാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ബഹു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ‍ അനിൽ നിർവഹിച്ചു.വിവിധ സാമൂഹിക സംഘടനകളും,പൂർവവിദ്യാർത്ഥികളും,അധ്യാപകരക്ഷകർത്തൃസമിതിയും ചേർന്ന് സ്വരൂപിച്ച ഇരുപത്തിരണ്ട് സ്മാർട് ഫോണുകളാണ് ഇന്ന് വിതരണം ചെയ്തത്. നഗരസഭ ചെയർപേഴ്സൺ ശ്രീജ സി എസ് അധ്യക്ഷയായ ചടങ്ങിൽ ഹെ‍ഡ്മിസ്ട്രസ് ബിന്ദു ജി സ്വാഗതം പറഞ്ഞു. നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ എസ് രവീന്ദ്രൻ,‍നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി വസന്തകുമാരി ,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ഹരികേശൻ നായർ ‍വാർഡ് കൗൺസിലർ സംഗീതാ രാജേഷ് ,പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ്,സീനിയർ അസിസ്റ്റന്റ് ഷീജാബീഗം എസ്, പി റ്റി എ വൈസ് പ്രസിഡന്റ് ഡി പ്രസാദ് ,MPTA പ്രസിഡന്റ് ശ്രീലത ആർ എന്നിവർ ആശംസ പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ് നന്ദി പറഞ്ഞു.


കഥാവായന

 

അധ്യാപക ദിനത്തിൽ മീനാങ്കലിലെ കുട്ടികളുടെ ചർച്ചാവേദി കൂട്ടുകാരുടെ ഒരു സ്നേഹ സമ്മാനം.ആന്റൺ ചെഖോവിന്റെ The Bet 'പള്' (കാസർകോടൻ ഭാഷയിൽ Betന് സമാന പദം)എന്ന പേരിൽ വി അർ സന്തോഷ് വിവർത്തനം ചെയ്തു.കുട്ടികളുടെ കഥാവായനയും ചേർത്തിട്ടുണ്ടേ. .. ഈ ലിങ്കിൽ നിന്ന് പുസ്തകം ഡൗൺലോഡ് ചെയ്യാം. കഥ കേൾക്കാം.ഞങ്ങളുടെ സ്കൂളിലെ അഭിനന്ദ് ബി എച്ച്,നയനസെൻ എന്നിവരുടെ വായനയും ഉണ്ട്.