ഗവ. എച്ച് എസ് പരിയാരം/ചരിത്രംകൂടുതൽ അറിയാൻ
വൈത്തിരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിലാണ് പരിയാരം എന്ന കൊച്ചുഗ്രാമം. ദേശീയ പാത 212 ലെ മുട്ടിൽ ടൗണിന് അടുത്തുള്ള പാറക്കലിൽ നിന്നും രണ്ടു കിലോ മീറ്റർ വടക്ക് മാറിയാണ് തികച്ചും സാധാര ണക്കാരായ ജനങ്ങൾ താമസിക്കുന്ന ഈ ഗ്രാമം.
കൽപ്പറ്റയിലെ എഴുത്തമ്മ വിദ്യാലയത്തിൽ നിന്നായിരുന്നു. 1927-ന് മുമ്പ് പരിയാരം നിവാസികൾക്ക് അക്ഷരജ്ഞാനം ലഭിച്ചിരുന്നത്. 1927-ൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ അംഗീകാരം ലഭിച്ചു പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം.
1928-ൽ പരേതനായ പത്മപ്രഭ ഗൗഡറുടെ നെല്ലറയുടെ ചരിവിലും തുടർന്ന് ചിലഞ്ഞിച്ചാലിലെ ടി.എസ്.നൈനാ മുഹമ്മദ് റാവുത്തറുടെ അറപുരയിലും ഒന്നേകാൽ രൂപ പ്രതിമാസ വാടകയ്ക്ക് ലഭ്യമായ കെട്ടിട സൗകര്യത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ബോർഡ് അംഗീകാരത്തോടെ ചിലഞ്ഞിച്ചാൽ പുലവർ മുഹമ്മദ് ഖാസി റാവുത്തറുടെ കെട്ടിടത്തിൽ അഞ്ചു രൂപ വാടകയ്ക്ക് രണ്ടു വർഷം ഈ വിദ്യാലയം പ്രവർത്തിച്ചു.
1932-ൽ ചിലഞ്ഞിച്ചാൽ ജുമാ മസ്ജിദിനു സമീപം നിർമ്മിച്ച കെട്ടിടത്തിലേയ്ക്ക് ഈ വിദ്യാലയം മാറ്റി. 1953 വരെ ഏകാധ്യാപക വിദ്യാലയമായി അവിടെ പ്രവർത്തിച്ചു. 1953 മുതൽ 1961 വരെ കാതിരി കുഞ്ഞഹമ്മദ് സാഹിബിന്റെ വാടക കെട്ടിടത്തിൽ 22 രൂപ വാടകക്ക് ഈ വിദ്യാലയംപ്രവർത്തിച്ചു.
1957-ൽ അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ജോസഫ് മുണ്ടശ്ശേരി ഈ വിദ്യാലയത്തെ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തി. മലബാർ ഡിസ്ട്രിക് ബോർഡ് പ്രസിഡന്റ് ശ്രീ. പി.ടി. ഭാസ്കരപണിക്കരുടേയും വൈ. പ്രസിഡന്റ് ജനാബ് മൂസ്സാൻ കുട്ടി സാഹിബിന്റെയും ഈ പ്രദേശത്തെ സാമൂഹിക-സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുടെയും രാപ്പകലില്ലാത്ത അദ്ധ്വാനം ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ പ്രധാനപ്പെട്ടതാണ്.
1961 മുതൽ 1970 വരെ പരിയാരം മുക്കിൽ ജമാഅത്ത് വക കെട്ടി ത്തിൽ 100/ രൂപ വാടകയ്ക്ക് പ്രവർത്തിക്കുകയും പിന്നീട് സ്ഥലപരിമിതി കാരണം നാട്ടുകാരിൽ നിന്ന് തുക പിരിച്ചെടുത്ത് 20 സെന്റ് സ്ഥലം വിദ്യാലയത്തിന് വേണ്ടി വാങ്ങുകയും കെട്ടിടനിർമ്മാണം നടത്തുകയും ചെയ്തു. 5 മുറികൾഉള്ള ഒരു കെട്ടിടം അന്ന് സർക്കാരിൽ നിന്നും ലഭിച്ചു. 14 ക്ലാസ്സുകൾ പ്രവർത്തിപ്പിക്കാൻ വളരെയേറെ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
1982-ൽ സ്കൂളിനുവേണ്ടി പി.ടി.എ.കമ്മിറ്റി വിലയ്ക്കുവാങ്ങിയ സ്ഥലം സ്വീകരിച്ച് പകരം ജമാഅത്ത് കമ്മിറ്റിയുടെ 8 സെന്റ് സ്ഥലം സ്കൂളിന് വിട്ടുകൊടുത്ത് ബഹുമാന്യനായ ശ്രീ. കാതിരി മൊയ്തുഹാജി, ശ്രീ ബി വി കുഞ്ഞബ്ദുള്ള എന്നിവർ വഹിച്ച പങ്ക് സ്തുത്യർഹമാണ്.
1982-ൽ 2 ക്ലാസ്സ് മുറികൾ പി.ടി.എയുടെ ശ്രമഫലമായി ലഭിച്ചു. 1998-99കാലഘട്ടത്തിൽ സ്കൂളിന് രണ്ട് ഹാളുകൾ ഉൾപ്പെടുത്തി എസ്.എസ്.എ.യുടെ സി.ആർ.സി കെട്ടിടവും ലഭിച്ചു.
2003-04 എസ്.എസ്.എ യുടെ ആറ് മുറികളും ബിൽഡിംഗും ലഭി ച്ചു. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ കാലനുസൃതമായ മാറ്റങ്ങൾ കവരിക്കാൻ കഴിയൂ എന്ന ജനങ്ങളുടെയും രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും തിരിച്ചറിവ് ഈ വിദ്യാലയത്തിന്റെ പുരോഗതിയെ ഏറെ സഹായിച്ചിട്ടുണ്ട്. വിദ്യാലയത്തെ ഒരു ജനറൽ കലണ്ടർ പ്രകാരം മാറ്റാൻ കഴിഞ്ഞതിൽ സ്കൂളിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായകമായി. ഈ മാറ്റം സ്കൂളിനെ സംബന്ധിച്ചിടത്തോളം ഒരു നാഴികകല്ലാണ്. ഇത്തരം നേട്ടങ്ങൾ നാം കൊടുക്കുന്നതിന് നെടുതൂണായി പ്രവർത്തിച്ചിരുന്നത്. പി.ടി.എ പ്രസിഡന്റ് ഒക്കഞ്ചേരി അ പ്രസിഡന്റ് കെ.സി.ഹാരിസ്, അഗഡേഷൻ കമ്മിറ്റി ചെയർമാൻ നറുദ്ദീൻ, ജോയിന്റ് കൺവീനർ ശ്രീ. കതിരി അബി ശ്രീ.എം. ആലി, എന്നീ കർമോത്സുകരുടെ നേതൃത്വത്തിലുള്ള ടീമായിരുന്നു.