പഠനരംഗത്ത് പലവർഷങ്ങളിലായി എസ്.എസ്.എൽ.സി യ്ക്ക് ഒന്നും രണ്ടും എട്ടും പതിമൂന്നും പതിന്നാലും റാങ്കുകൾ നേടിയിട്ടുണ്ട്.

പാഠ്യപദ്ധതിയോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഏറെ മികവ് കൈവരിക്കാൻ സെന്റ് മേരീസിന് സാധിച്ചു.കഥകളി,നാടകം തുടങ്ങിയ ഇനങ്ങൾക്ക് സംസ്ഥാനതലത്തിൽ തുടർച്ചയായി അഞ്ചുവർഷം ഒന്നാം സ്ഥാനത്തിന് അർഹരായി.മികച്ച നടിക്കുളള സമ്മാനവും ഈ സ്‌കൂളിലെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. സൈക്കിൾ പോളോയ്ക്ക് ദേശീയതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതും കായികരംഗത്തെ മികവു തന്നെ.പ്രവൃത്തി പരിചയമേളയിൽ പലകൊല്ലങ്ങളിൽ സ്‌റ്റോൾ വിഭാഗത്തിന് ഓവർറോൾ കരസ്ഥമാക്കിയതും ഈ സ്‌കൂളിന്റെ വലിയൊരു മികവാണ്.സ്‌കൂൾ ബാന്റ് മികച്ച പ്രകടനം കാഴ്‌ച വച്ചതിനാൽ ഡൽഹിയിലും ലക്ഷദ്വീപിലും സൗജന്യമായി പോകാനും പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചിട്ടുണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം