ജി.എൽ.പി.എസ് ക്ലാരി
വിലാസം
ക്ലാരി അമ്പലവട്ടം

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-01-2012Sabarish


സ്കൂളിന്റെ ഹ്രസ്വചരിത്രം

മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തില്‍ അമ്പലവട്ടം ഗ്രാമത്തിലാണ് ക്ലാരി ജി.എല്‍.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതല്‍ നാലു വരെ ക്ലാസുകളാണ് ഇവിടെയുള്ളത്.1927-ലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. മലപ്പുറം ജില്ലയിലെ വേങ്ങര ഉപജില്ലയില്‍ എടരിക്കോട് ഗ്രാമപഞ്ചായത്തില്‍ ക്ലാരി ദേശത്ത് ഏഴാം വാര്‍ഡില്‍ അമ്പലവട്ടം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അമ്പലവട്ടം, പറമ്പിലങ്ങാടി, കല്ലുവെട്ടുപാറ എന്നീ പ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളാണ് ഈ സ്കൂളില്‍ ഭൂരിഭാഗവും. അമ്പലവട്ടം അംഗനവാടിയില്‍ നിന്നും കല്ലുവെട്ടുപാറ അംഗനവാടിയില്‍ നിന്നുമാണ് കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേരാനായി ഇവിടെ എത്തുന്നത്. 1927-ല്‍ സ്ഥാപിതമായ ഈ സ്കൂളിന് ഒരുപാടു തലമുറകള്‍ക്ക് അറിവു പകര്‍ന്നതിന്റെ ഒരു ചരിത്രം തന്നെയുണ്ട്. പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ കുറവായിരുന്ന അക്കാലത്ത് വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഹിന്ദു സ്കൂളായി കല്ലുമംഗതത്ത് ശങ്കരന്‍ എമ്പ്രാന്തിരിയാണ് ഈ സ്കൂളിനു തുടക്കം കുറിച്ചത്. കുട്ടികളെ വീടുകളില്‍ പോയി വിളിച്ചുകൊണ്ടു വന്നിരുത്തേണ്ട സ്ഥിതി ഉണ്ടായിരുന്നു. ബഹുഭൂരിപക്ഷം വരുന്ന മുസ്ലീം ജനതയെ സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായി മുന്‍നിരയിലെത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സമ്പത്തും അധികാരവും ചെറിയൊരു വിഭാഗം ആളുകളുടെ കൈകളില്‍ മാത്രമായിരുന്ന കാലത്താണ് ഈ വിദ്യാലയം പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനായി നിലകൊണ്ടത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മഹത് വ്യക്തികളെ ഈ അവസരത്തില്‍ സ്മരിക്കേണ്ടതായിട്ടുണ്ട്. മെയ് ആദ്യവാരം തൊട്ട് ജൂണ്‍ വരെയായിരുന്നു അന്നും പ്രവേശന കാലം. ഹിന്ദു മതത്തില്‍പ്പെട്ട കുട്ടികള്‍ പൂജവെപ്പിനു ശേഷമായിരുന്നു സ്കൂളില്‍ പ്രവേശിച്ചിരുന്നത്. പുസ്തകങ്ങളുടെ എണ്ണക്കുറവ് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരനുഗ്രഹം തന്നെയായിരുന്നു. ഈ നാട്ടുകാര്‍ തന്നെയായിരുന്നു ഇവിടുത്തെ ആദ്യകാല അധ്യാപകര്‍. ഈ വിദ്യാലയത്തില്‍ പഠിച്ച് ജീവിതത്തിന്റെ വിവിധ മേഖലയില്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ അനവധിയുണ്ട്. തികച്ചും ഒരു കാര്‍ഷിക ഗ്രാമമായിരുന്ന ക്ലാരിയില്‍ വിദ്യാസമ്പന്നനായ ഒട്ടനവധി പേര്‍ വളര്‍ന്നു വന്നത് ഈ വിദ്യാലയത്തിലൂടെയാണ്. 83 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ കൊച്ചു വിദ്യാലയത്തില്‍ അറിവിന്റെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്തിയ എത്രയോ ഗുരു നാഥന്മാര്‍ ഇന്നും സ്മരിക്കപ്പെടുന്നു. വിദ്യാലയം നില്‍ക്കുന്ന 30 സെന്റ് സ്ഥലം സ്വകാര്യവ്യക്തിയുടെ സ്വന്തമായതു കൊണ്ട് 2007 ഫെബ്രുവരി 27ന് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ ഡി.പി.ഇ.പി. S.S.A ഫണ്ടുകളൊന്നും ലഭിച്ചിരുന്നില്ല. ഭൗതിക സൗകര്യങ്ങള്‍ ഒന്നുമില്ലാത്തതു കൊണ്ട് വളരെ വിഷമത്തിലായിരുന്നു. എല്ലാ വര്‍ഷവും പി.ടി.എ-യുടെ സഹായത്തോടെയാണ് അറ്റകുറ്റ പണികള്‍ നടത്തിയിരുന്നത്. 1999 – 2000 വര്‍ഷത്തില്‍ തയ്യില്‍ അലവി പ്രസിഡന്റ് ആയിരുന്ന എടരിക്കോട് ഗ്രാമപഞ്ചായത്ത് ഭരണ സമിതി സ്ഥലവും കെട്ടിടവും അക്വയര്‍ ചെയ്ത് ഏറ്റെടുക്കുന്നതിന് പദ്ധതി വിഹിതം അനുവദിച്ചു. നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്കൂള്‍ അക്വയര്‍ ചെയ്ത് ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കി. 2005 – 2006 വരെ മുസ്ലീം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിച്ചുവന്ന സ്കൂള്‍ ജനറല്‍ കലണ്ടറിലേക്കു മാറ്റി. 2007 ഫെബ്രുവരി 4-ന് എട്ടു പതിറ്റാണ്ടിന്റെ ചരിത്രമുള്ള അമ്പലവട്ടം സ്കൂള്‍ ഏറ്റെടുക്കാന്‍ പ്രഖ്യാപനം ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ എം.എ ബേബി നിര്‍വഹിച്ചു. അബ്ദു റഹ്മാന്‍ രണ്ടത്താണി (എം.എല്‍.എ) അദ്ധ്യക്ഷനായിരുന്നു. അതിനു ശേഷം എട്ടുലക്ഷത്തിന്റെ S.S.A ഫണ്ടുപയോഗിച്ച് നാലു ക്ലാസ് മുറികളുടെ പണി ആരംഭിച്ചു. രണ്ടേമുക്കാല്‍ ലക്ഷം രൂപ ഗ്രാമ പഞ്ചായത്തും അനുവദിച്ചു. 2008 മെയ് 19-ന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി ശ്രീ പാലോളി മുഹമ്മദ്കുട്ടി പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. റോഡ് വക്കിലുള്ള സ്കൂളിന് പഞ്ചായത്തിന്റെ സഹായത്താല്‍ ചുറ്റുമതില്‍ നിര്‍മ്മിച്ചതും ഈ കാലഘട്ടത്തിലാണ്. S.S.A ഫണ്ടുകൊണ്ട് ഗേള്‍സ് ടോയ് ലറ്റും പണിതു. ഈ വിദ്യാലയത്തില്‍ 135 കുട്ടികളാണ് ഈ വര്‍ഷം വിദ്യ അഭ്യസിക്കുന്നത്. കൊഴിഞ്ഞു പോകുന്നവരും പഠനം നിര്‍ത്തുന്നവരും ഇവിടെ ഉണ്ടാകാറില്ല. ഇതില്‍ 53 ശതമാനവും പെണ്‍കുട്ടികളാണ്. സബ്ജില്ലാ കലാമേളകളില്‍ ഗണ്യമായ സ്ഥാനം ഈ സ്കൂളിനു ലഭിക്കാറുണ്ട്. കുട്ടികളില്‍ വായനാ ശീലം വളര്‍ത്തുന്നതിന് ലൈബ്രറിയില്‍ 2000 പുസ്തകങ്ങളുണ്ട്. സ്കൂള്‍ വൈദ്യുതീകരിക്കുകയും എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. പുരോഗതിയുടെ പാതയിലാണ് ക്ലാരി ജി.എല്‍.പി.സ്കൂള്‍. ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ കെ.രാധാകൃഷ്ണനും ശ്രീമതിമാര്‍ പദ്മജ.എ, പുഷ്പലത.പി, സുജാത.ആര്‍ എന്നിവര്‍ സഹാദ്ധ്യാപികമാരും ശ്രീമതി റജീന ബിന്‍ത്. എന്‍ അറബിക് ടീച്ചറുമാണ്. പി.ടി.സി.എം ആയി ജോലി നോക്കുന്നത് ശ്രീമതി കെ.പി സാവിത്രിയാണ്. പ്രസിഡന്റ് ശ്രീ. അബ്ദു മങ്ങാടന്റെ നേതൃത്വത്തില്‍ സജീവമായ പ്രവര്‍ത്തനം പി.ടി.എ നടത്തുന്നു.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ക്ലാരി&oldid=118151" എന്ന താളിൽനിന്ന് ശേഖരിച്ചത്