സെന്റ്. ജൂഡ്സ്.ഇ.എം.എച്ച്.എസ്. കാരണക്കോണം

23:36, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sijochacko (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ്. ജൂഡ്സ്.ഇ.എം.എച്ച്.എസ്. കാരണക്കോണം
വിലാസം
പി.ഒ,
എറണാകുളം
,
എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ് വിദ്യാലയം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-01-2022Sijochacko



ആമുഖം

എറണാകുളം -അങ്കമാലി അതിരൂപതയിലെ കാരണക്കോടം ഇടവകയുടെ കീഴിലള്ളസ്ഥാപനമാണ് സെന്റ് ജ്യൂഡ് സ്ക്കൂൾ.1982-ൽ റവ.ഫാ.ഡോ.ജോസ് തച്ചിൽ പള്ളി വികാരി ആയിരിക്കുമ്പോഴാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. എറണാകുളം അതിരൂപത മോൺ ഫാ.ജോർജ്ജ് മാണിക്കനാം പറമ്പിൽ ആണ് സ്ക്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത്.ഇംഗ്ലീഷ് മീഡിയത്തിൽ എൽ,കെ,ജി,യു.കെ.ജി വിഭാഗങ്ങളിലായി തുടങ്ങിയ സ്ക്കൂളിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ 1983 -ൽ പ്രൈമറി വിഭാഗവും 1995-ൽ യു.പി ,ഹൈസ്ക്കൂൾ വിഭാഗവും പ്രവർത്തനം ആരംഭിച്ചു. 1995-ൽ ഫാ.സെബാസ്റ്റ്യൻ മാണിക്കത്താൽ പള്ളി വികാരിയും മാനേജരും ആയിരിക്കുമ്പോൾ ആണ് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ശ്രീ.കെ കുട്ടപ്പൻ ആണ് ഹൈസ്ക്കൂളിന്റെ പ്രവർത്തനോൽഘാടനം നിർവഹിച്ചത് . 2002-ൽ ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ് ഗ്രൂപ്പിനും അംഗീകാരം ലഭിച്ചു. പള്ളി വികാരിയും മാനേജരും ആയി സേവനം അനുഷ്ഠിക്കുന്ന ഫാ.ഐസക്ക് ഡാമിയന്റെ പരിശ്രമഫലമായി ഇപ്പോൾ പുതിയ മന്ദിരത്തിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.

സിൽവർ ജൂബിലി പിന്നിട്ട ഈ വിദ്യാലയത്തിന്റെ മികവിന്റെ പടവുകൾ അനുസ്മരിക്കാതെ ‍‍കടന്നു പോകാനാവില്ല. റവ.ഫാ.പോൾ കാവലക്കാട്ട് വികാരിയും മാനേജരും ആയിരിക്കുമ്പോൾ 1998-ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ചിൽ പരീക്ഷ എഴുതിയ എല്ലാവരും വിജയിക്കുകയും 13ാം റാങ്ക് നേടുകയും ചെയ്തു. അന്നു മുതൽ ഇന്നു വരെ ആ നിലവാരം പുലർത്തി നൂറു ശതമാനം വിജയം കരസ്ഥമാക്കി വരുന്നു. പൊതുവിദ്യാഭ്യാസമേഖലയിൽ റാങ്കിന്റെ കാലഘട്ടം അവസാനിക്കുന്ന വേളയിലും യഥാക്രമം 8ഉം 12ഉം റാങ്ക് ഈ സ്ഥാപനത്തെ തേടിയെത്തിയിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേഡിങ്ങ് സമ്പ്രദായയം നിലവിൽ വന്നപ്പോഴും ഉന്നത നിലവാരം പുലർത്തിയ ഈ സ്ഥാപനത്തിൽ 2009 മാർച്ചിലെ പരീക്ഷയിൽ എല്ലാവിഷയത്തിനും A+ കിട്ടിയവരുടെ പട്ടികയിൽ 13 പേർ ഉണ്ടായിരുന്നു.

സ്ക്കൂൾ കലാ-കായിക -ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാലയമാണ്.ഇത് കഴിഞ്ഞ വിദ്യാലയവർഷത്തിൽ ശാസ്ത്രമേളയിൽ ഗണിതശാസ്ത്ര വിഭാഗത്തിലും പ്രവർത്തിപരിചയമേളയിലും ഇവിടുത്തെ കുട്ടികൾ ഉന്നത വിജയം കൈവരിച്ചിട്ടുണ്ട്.കായികരംഗത്തുള്ള പ്രവർത്തനവും പ്രശംസനീയമായിരുന്നു.സ്ക്കൂൾ ദേശീയ ഗയിംസിൽ ഷട്ടിൽ ബാറ്റ്മിന്റണിൽ കഴിഞ്ഞ വർഷം മാസ്റ്റർ ശ്യാം പ്രസാദ് ,മാസ്റ്റർ അശ്വിൻ പോൾ എന്നിവർ പങ്കെടുത്തിട്ടുണ്ട് ഈ വിദ്യാലയവർഷത്തിലും പ്രസ്തുത വിദ്യാർത്ഥികൾക്ക് ദേശീയഗയിംസിലേക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ട്.2009-10 വിദ്യാലയവർഷത്തിൽ തുടക്കം കുറിച്ച ദേശീയസ്ക്കൂൾ ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിനുവേണ്ടി ഈ സ്ക്കൂളിലെ മാസ്റ്റർ കരുൺ മധു പങ്കെടുത്തിട്ടുണ്ട്.

സ്ക്കൂളിന്റെ ആരംഭകാലഘട്ടത്തിൽ പ്രധാനാധ്യാപികയായിരുന്നത് റവ.സിസ്റ്റർ ജീസ് തോമസ് ആണ്.തുടർന്ന് സിസ്റ്റർ ജീസ് മരിയ ,സിസ്റ്റർ ദീപ്തി എന്നിവരും പ്രധാനാധ്യാപികമാരായി സേവനം ചെയ്തിട്ടുണ്ട്. എൽ കെ ജി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസ്സുകളലായി ഇപ്പോൾ 1150 വിദ്യാർത്ഥികൾ ഇവിടെ ഉണ്ട്. അധ്യാപകരും അനധ്യാപകരുമായി 55 ജീവനക്കാരുള്ള ഈ സ്ക്കൂളിലെ പ്രിൻസിപ്പാൾ ആയി ഇപ്പോൾ സേവനംഅനുഷ്ഠിക്കിന്നത് സിസ്റ്റർ ക്ലീറ്റസ് ആണ്.


നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

വഴികാട്ടി


{{#multimaps:9.98329,76.30509|zoom=18}}