സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ നരിക്കുനിപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവ: വിദ്യാലയമാണ് 'നെടിയനാട് ഗവ: എംഎൽ പി സ്കൂൾ .

GMLPS NEDIYANAD
picture
വിലാസം
നെടിയനാട്

നരിക്കുനി പി.ഒ,
കോഴിക്കോട്
,
673585
,
കോഴിക്കോട് ജില്ല
സ്ഥാപിതം16 - മാർച്ച്‌ - 1927
വിവരങ്ങൾ
ഫോൺ=0495 2246500
ഇമെയിൽgmlpsnediyanad1@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47424 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ പുഷ്പലത
അവസാനം തിരുത്തിയത്
01-01-202247096-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാഭ്യാസത്തിൽ പിന്നോക്ക അവസ്ഥയിൽ കയിഞ്ഞിരുന്ന മൂർഖൻകുണ്ട് എന്ന പ്രദേശത്ത് ഈ സ്ഥാപനം കൊണ്ടുവരുന്നതിനായി പ്രവര്ത്തിച്ചവരിൽ പ്രമുഖരാണ് തലക്കോട്ട് സൈതൂട്ടി അധികാരി വൈലാങ്കര ആലി മുസ്ലിയാർ എന്നിവർ. സൈതൂട്ടി അധികാരി താലൂക്ക്‌ ബോർഡ് മെമ്പർ കൂടി ആയിരുന്നു. 1927 മാർച്ച്‌ 16-ന് സ്കൂൾ ആരംഭിക്കാൻ താലൂക്ക്‌ ബോർഡിന്റെ അനുവാദം കിട്ടി. സ്കൂൾ വൈലാങ്കര പറമ്പിൽ ഒരു ഷെഡിൽ പ്രവർത്തിച്ചു തുടങ്ങി. പിന്നീട് കൂടത്തിൽ ഫാത്തിമ എന്നവരുടെ പേരിലുള്ള ഒരു കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. അതാണ് പിൽക്കാലത്ത് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള നെടിയനാട് ഗവ: മാപ്പിള ബോയ്സ് സ്കൂളായി മാറിയത്. ഇപ്പോൾ ഇത് ജി എം എൽ പി സ്കൂൾ നേടിയനാട് എന്ന പേരിൽ അറിയപ്പെടുന്നു. ആദ്യത്തെ അധ്യാപകനും പ്രധാനാധ്യാപകനും തലക്കോട്ട് അമ്മദ് കോയ മാസ്റ്റർ ആയിരുന്നു. പിൽക്കാലത്ത് വില്ലേജ് ഓഫീസർ ആയിരുന്ന തലക്കോട്ട് ഉത്തൻകുട്ടി എന്ന ആൾക്കാണ് ആദ്യമായി അഡ്മിഷൻ കൊടുത്തത്. തൊട്ടടുത്ത യൂ പി സ്കൂളിന്റെ മാനേജ്മെന്റ് ആയിരുന്ന ടി കെ ഉത്താൻ മാസ്റ്റർ ഇവിടുത്തെ ആദ്യകാല വിദ്യാർത്ഥിയായിരുന്നു. തൊണ്ടിപ്പറമ്പത്ത് ഇമ്പിച്ചി പാത്തുമ്മ, ടി കദീശ എന്നീ വിദ്യാർത്ഥികളും ആ കാലത്ത് പഠിച്ചവരിൽ ഉൾപ്പെടുന്നു.

      ഈ വിദ്യാലയത്തിൽ പ്രഗത്ഭരായ പല അധ്യാപകരും പ്രവർത്തിച്ചിട്ടുണ്ട്. പൊന്നാനിക്കാരനായ മീരാൻ കുട്ടി മാസ്റ്റർ, പാലക്കാട്ടുകാരനായ എം എൻ ഗോപലാൻ നായർ, പീടികക്കണ്ടി അബ്ദുറഹിമാൻ മാസ്റ്റർ, തച്ചരക്കൽ സൈതൂട്ടി  ഹാജി, കുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവർ അവരിൽ ചിലരാണ്.  ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന പലരും പല ഉന്നത സ്ഥാനങ്ങളിലും വിരാജിച്ചവരാണ്. മജിസ്‌ട്രേറ്റ് ആയി വിരമിച്ച ടി അബ്ദുൾ മജീദ്‌., വില്ലജ് ഓഫിസർ ടി ഉത്തൻകുട്ടി അഡ്വക്കേറ്റ് പരേതനായ കെ മൊയ്തി, കെ പി മൊയ്‌തു ഹാജി, കെ അബൂബക്കർ എന്നീ എഞ്ചിനീയർമാർ, ട്രാൻസ്പോർട്ട് ഓഫിസർ ആയി വിരമിച്ച പരേതനായ കെ അബ്ദുറഹിമാൻ, ഡോക്ടർ പി ജയകുമാർ  എന്നിവർ ഇവരിൽ പെടുന്നു. കൂടാതെ അനേകം അധ്യാപകരെയും ഈ സ്ഥാപനം വാർത്ത് എടുത്തിട്ടുണ്ട്  പ്രശസ്ഥ സേവനത്തിനു സംസ്ഥാന അവാർഡ് നേടിയ ടി പി ഖാദർ മാസ്റ്റർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. 

ഭൗതികസൗകര്യങ്ങൾ

69സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. .

പാഠ്യേതര പ്രവർത്തനങ്ങൾ

  • .
  • .
  • .

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
എം അഹമ്മദ് കുട്ടി മാസ്റ്റർ
കെ സി അബൂബക്കർ മാസ്റ്റർ
സി. മാധവൻകുട്ടി മാസ്റ്റർ
, കെ. സി അദ്രുമാൻകുട്ടി മാസ്റ്റർ
, കെ. ഹംസ മാസ്റ്റർ
, പി പ്രഭാകരൻ മാസ്റ്റർ
കെ. പി കമല ടീച്ചർ
, എൻ. ഗോപാലൻ മാസ്റ്റർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=GMLPS_NEDIYANAD&oldid=1169075" എന്ന താളിൽനിന്ന് ശേഖരിച്ചത്