ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം കുട്ടികളിൽ

20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം കുട്ടികളിൽ എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം കുട്ടികളിൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

എല്ലാ കൂട്ടുകാർക്കും നമസ്കാരം. വിദ്യാർത്ഥികളായ നാം വ്യക്തി ശുചിത്വം പാലിക്കണം. നമ്മുടെ മനസ്സും, ശരീരവും, പരിസരവും ഒരു പോലെ വൃത്തിയായി സൂക്ഷിക്കുക. നാം എല്ലാവരും രാവിലെയും വൈകീട്ടും കുളിക്കണം, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം. ആഴ്‌ചയിൽ നഖം വെട്ടി വൃത്തിയാക്കാനും മറക്കരുത്. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ നമുക്ക്‌ പലവിധ രോഗങ്ങൾ പിടിപെട്ട് നാം ബുദ്ധിമുട്ടേണ്ടി വെരും. ഇന്ന് നേരെ തിരിച്ചാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പരിസര മലിനീകരണം മൂലം, നമ്മുടെ മണ്ണും വെള്ളവും വായുവും മലിനമായി. കൊണ്ടിരിക്കുന്നു അങ്ങനെ നാം പലവിധ അസുഖങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു. അതുകൊണ്ട് നമ്മുടെ ചുറ്റുപാടും, പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. വൃത്തിയുള്ള സമൂഹത്തിന് മാത്രമേ ഒരു നല്ല ജനതയെ വാർത്തെടുക്കാൻ കഴിയൂ. അതു കൊണ്ട് തന്നെ വിദ്യാർത്ഥികളായ നാം വ്യക്തി ശുചിത്വം പാലിക്കണം. നമ്മുടെ വീടും പരിസരവും അതുപോലെ തന്നെ നമ്മുടെ വിദ്യാലയങ്ങളും വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. ഇത്രയും പറഞ്ഞു കൊണ്ട്‌ ഞാൻ എന്റെ വാക്കുകൾ നിർത്തുന്നു.

ആകാശ് കുമാർ. എ എൻ
4 B ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം