എം എം എച്ച് എസ് എസ് ഉപ്പൂട്/കവിതകൾ

13:20, 15 ഓഗസ്റ്റ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41026 (സംവാദം | സംഭാവനകൾ) (' ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി…' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍

കേവലമൊരുപിടിമണ്ണല്ല ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ ജന്മഗൃഹമല്ലോ

വിരുന്നുവന്നവര്‍ ഭരണം പറ്റി മുടിഞ്ഞു പണ്ടീ വീടാകെ വീടുപുതുക്കിപ്പണിയും വരെയും വിശ്രമമില്ലിനിമേല്‍ തുടങ്ങിവച്ചു നാമൊരുകര്‍മ്മം തുഷ്ടിതുളുമ്പും ജീവിത ധര്‍മ്മം സ്വതന്ത്ര ഭാരത വിശാല ഹര്‍മ്മ്യം സുന്ദരമാക്കും നവകര്‍മ്മം

ഗ്രാമംതോറും നമ്മുടെ പാദം ക്ഷേമം വിതറി നടക്കട്ടെ കൂരകള്‍ തോറും നമ്മുടെ കൈത്തിരി കൂരിരുള്‍ കീറിമുറിക്കട്ടെ അടിപതറാതെ ജനകോടികള്‍ പുതുപുലരിയിലേക്കു കുതിക്കട്ടേ അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ.. ആ..... ഭാരതമെന്നാല്‍......

രചന - പി.ഭാസ്കരന്‍ സംഗീതം - കെ. രാഘവന്‍ ആലാപനം - പി. സുശീ