സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം

10:21, 19 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം എന്ന താൾ സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമത്തിന്റെ സ്ഥാനം മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മേരിപ്രഭ

ഡിജിറ്റൽ പൂക്കളനിർമ്മാണവും പ്രദർശനവും
സെപ്റ്റംബർ 2
സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കളനിർമ്മാണവും പ്രദർശനവും നടത്തി. ഇത് കുട്ടികൾക്കൊരു പുതിയ അനുഭവമായി.


ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് നിധീരിക്കൽ മാണികത്തനാരാൽ സ്ഥാപിതമായ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്‌കൂളിന്റെ സ്ഥാപകനെക്കുറിച്ചു ഹ്രസ്വചിത്രമൊരുക്കുന്നു.
ജൂൺ 20
കുറവിലങ്ങാട് മുത്തിയമ്മ സന്നിധിയിലെ വാദ്യപ്പുരയിലും പടിപ്പുരയിലുമായി അക്ഷര പഠനത്തിന്റെ ആദ്യ വാതിലുകൾ തുറന്ന നിധീരിക്കൽ മാണിക്കത്തനാരുടെ ജീവിതം പുതുതലമുറയ്ക്ക് പരിചിതമാക്കുവാൻ ഹ്രസ്വചിത്രം വഴിതുറക്കും. നൂറ്റാണ്ടിനു ശേഷവും മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ സംരക്ഷിച്ചിരിക്കുന്ന വാദ്യപ്പുരയുടെ മുന്നിൽ മാണിക്കത്തനാർ –മലയാളത്തിന്റെ മാണിക്യം എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമായി.

കുറവിലങ്ങാട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടക്കമായ ഇംഗ്ലിഷ് സ്കൂൾ, കുറവിലങ്ങാട് പള്ളിയുടെ വാദ്യപ്പുരയിലും പടിപ്പുരമാളികയിലുമായി അദ്ദേഹം 1888-ൽ ആരംഭിച്ച ഇംഗ്ലിഷ് വിദ്യാലയമാണ് പിൽക്കാലത്തു സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളായും തുടർന്ന് ഹയർ സെക്കണ്ടറി സ്‌കൂളായും മാറിയത്. ഇംഗ്ലിഷ് പള്ളിക്കൂടം ശതോത്തര ജൂബിലിയുടെ നിറവിൽ നിൽക്കുമ്പോഴാണ് സ്ഥാപകന്റെ ജീവിതം പുത്തൻ തലമുറ ചിത്രീകരിക്കുന്നത്. മുൻ രാഷ്ട്രപതി ഡോ.കെ.ആർ.നാരായണൻ, മുൻ മന്ത്രി കെ.എം.മാണി തുടങ്ങി ഒട്ടേറെ പ്രമുഖർ ഇവിടെ പഠിച്ചു ഉയരങ്ങൾ കീഴടക്കി. പത്തിലേറെ ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന മാണിക്കത്തനാർ മലയാള ഭാഷയുടെ നവീകരണത്തിനു വേണ്ടിയും പ്രവർത്തിച്ചു.

കുറവിലങ്ങാട് പള്ളി, ബോയ്സ് ഹൈസ്‌കൂൾ, കോഴായിലെ നിധീരിക്കൽ തറവാട്, മാന്നാനം, പാലാ, കോട്ടയം, നിരണം എന്നിവിടങ്ങളിലായി ഒരു മാസം നീണ്ടു നിൽക്കുന്ന ചിത്രീകരണം നടക്കും.

സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ ഐടി ക്ലബ് ലിറ്റിൽ കൈറ്റ്സാണ് ഹ്രസ്വചിത്രം നിർമിക്കുന്നത്. കുട്ടികൾക്കു പിന്തുണയുമായി മാനേജ്മെന്റും അധ്യാപകരും രക്ഷകർത്താക്കളും ഒപ്പമുണ്ട്. മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലാണ് ഒരു മണിക്കൂറോളം ദൈർഘ്യം വരുന്ന ചിത്രം തയാറാവുന്നത്. മാണിക്കത്തനാരുടെ 115-ാം ചരമവാർഷിക ദിനമായിരുന്ന ഇന്നലെ ആർച്ച് പ്രീസ്റ്റ് റവ.ഡോ.ജോസഫ് തടത്തിൽ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ഹെ​​ഡ്മാ​​സ്റ്റ​​ർ ജോ​​ർ​​ജു​​കു​​ട്ടി ജേ​​ക്ക​​ബ്, പി.ടി.എ.പ്രസിഡന്റ് ശ്രീ. ബേബി തൊണ്ടാംകുഴി , അധ്യാപകരായ കെ .വി ജോർജ്, ഷീൻ മാത്യു, സിസ്റ്റർ ലിസ്യൂ റാണി, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
പുളിമരച്ചുവട്ടിൽ വായനയുടെ മധുരം....
ഫെബ്രുവരി 19
കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്, നമ്മുടെ സ്കൂളിൽ ആവിഷ്കരിച്ച ക്ലാസ് ലൈബ്രറി പദ്ധതിയുടെ ഭാഗമായി കുട്ടികൾ സ്കൂൾ മുറ്റത്തുള്ള പുളിമരച്ചുവട്ടിൽ വായനയുടെ മധുരം നുകർന്നു.

ചിത്രരചനാ മത്സരം
ജനുവരി 27
സെന്റ് മേരീസ് സ്കൂളുകളുടെ ജൂബിലിയോടനുബന്ധിച്ച് സെന്റ് .മേരീസ് ഹയർ സെക്കണ്ടറി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചിത്രരചനാ മത്സരത്തിൽ നൂറുകണക്കിനു വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ. പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി എന്നീ നാലു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ എൽ പി വിഭാഗത്തിൽ അതുൽ എസ് രാജ്,ശ്രീലക്ഷ്മി ലാജുമോൻ, കാർത്തിക് കാർത്തികേയൻ എന്നിവർ യഥാക്രമം ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി. യു. പി. വിഭാഗത്തിൽ സൂരജ് സുരേഷ്,സായ് കൃഷ്ണ ആർ., നവനീത് കൃഷ്ണൻ എന്നിവർ യഥാക്രമം ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി. ഹൈസ്ക്കൂൾ വിഭാഗത്തിൽ അഞ്‍ജലി കെ. ബി, റിത്വിക്ക് ബി റാം, തോംസൺ പി. വി, എന്നിവർ യഥാക്രമം ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി. ഹയർ സെക്കന്ററി വിഭാഗത്തിൽ അമൃതാ മനീഷ്,ദേവികാ ദീപു, സേബാ എം ഷിബു എന്നിവർ യഥാക്രമം ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി.

ഡിജിറ്റൽ മാഗസിൻ പ്രകാശനം
ജനുവരി 25
സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'അറിവിന്റെ' പ്രകാശനം മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ നിർവ്വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. തോമസ് കുറ്റിക്കാട്ട് സന്നിഹിതനായിരുന്നു. രാവിലെ 10 മണിക്ക് നടത്തിയ സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ. ജോർജ്ജുകുട്ടി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.

മികച്ച കുട്ടിക്കർഷകനുള്ള അവാർഡ് മാസ്റ്റർ മിഥുൻ ബിജുവിന്
ഡിസംബർ 4
മികച്ച കർഷക വിദ്യാർത്ഥിക്കുള്ള കുറവിലങ്ങാട് പഞ്ചായത്തിന്റെ അവാർഡ് നമ്മുടെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ ബിജു , ബഹു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി സി കുര്യനിൽ നിന്നും ഏറ്റു വാങ്ങി.ഹെഡ്മാസ്റ്റർ ശ്രീ.ജോർജുകുട്ടി സാർ, PTA പ്രസിഡൻറ് ശ്രീ.ബേബി തൊണ്ടാംകുഴി, വാർഡ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

ക്രിസ്തുമസ് ആഘോഷം2019
ഡിസംബർ 4

ലോക എയ്ഡ്സ് ദിനാചരണം
ഡിസംബർ 1

ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ എയ്ഡ്സ് ബോധവൽക്കരണ സന്ദേശയാത്രയിൽ നമ്മുടെ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു.
സ്ക്കൂൾ ആനുവൽ സ്പോർട്സ് മീറ്റ്
നവംബർ 27
സ്ക്കൂൾ ആനുവൽ സ്പോർട്സ് മീറ്റ് 2018-19 ബഹുമാനപ്പെട്ട ഫാ. തോമസ് കുറ്റിക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്തു.

നേ​തൃ​സം​ഗ​മം
നവംബർ 26
കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേവാലയത്തിന് കീ​ഴി​ലു​ള്ള സെ​ന്റ് മേ​രീ​സ് സ്കൂ​ളു​ക​ളു​ടെ ജൂ​ബി​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നേ​തൃ​സം​ഗ​മം ന​ട​ത്തി. സെ​ന്റ് മേ​രീ​സ് ബോയ്സ് ഹൈസ്‌കൂളിന്റെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി​യു​ടേ​യും സെ​ന്റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ന്റെ ശ​താ​ബ്ദി​യു​ടേ​യും നേ​തൃ​സം​ഗ​മ​മാ​ണ് ന​ട​ത്തി​യത്.ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​വും പു​തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ​യും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു. മാ​നേ​ജ്മെ​ന്റും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും പൂ​ർ​വ്വവി​ദ്യാ​ർ​ത്ഥി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സം​ഗ​മത്തിന് എത്തിയിരുന്നു. മാനേജർ, ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അസിസ്റ്റന്റ് മാനേജർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, സീ​നി​യ​ർ അ​സി​സ്റ്റ​ൻറ് വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹവി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, മ​ർ​ത്ത്മ​റി​യം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ജ​ന​റ​ൽ 45051_smruthiyathra2.jpgക​ൺ​വീ​ന​ർ ഡോ.​ജോ​യി ജേ​ക്ക​ബ്, എ​ഡ്യു​ക്കേ​ഷ​ൻ പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ഫി​ലി​പ്പ് ജോ​ൺ, അം​ഗം ഡോ. ​സ​ജി അ​ഗ​സ്റ്റ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ൻറ് ബേ​ബി തൊ​ണ്ടാം​കു​ഴി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ബി മാ​ണി, ഹയർ സെക്കണ്ടറി സ്‌കൂൾ പ്രി​ൻ​സി​പ്പ​ൽ നോ​ബി​ൾ തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ർ​ജു​കു​ട്ടി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.സെ​ന്റ് മേ​രീ​സ് ബോയ്സ് സ്കൂളിന്റെ ശതോത്തര രജത ജൂബിലി (125)യോടനുബന്ധിച്ച് നിർമ്മിക്കാനുനവിൻ സജിദ്ദേശിക്കുന്ന ജൂബിലി സ്മാരക മന്ദിരത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു.

കരാട്ടേയിൽ വിജയം
നവംബർ 20
കോട്ടയം ജില്ലാ കരാട്ടെ ടൂർണമെൻറിൽ അണ്ടർ 35 കി. ഗ്രാം കാറ്റഗറിയിൽ നവിൻ സജി ഒന്നാം സ്ഥാനവും അണ്ടർ 70 kg കാറ്റഗറിയിൽ അലൻ തോമസ് ഓസ്റ്റിൻ ഒന്നാം സ്ഥാനവും നേടി.

കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്ക്കിറ്റിന് രണ്ടാം സ്ഥാനം
നവംബർ 14

സൗഹൃദ ബാസ്കറ്റ്ബോൾ മത്സരം
നവംബർ 13
കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് ഹൈസ്കൂൾ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ബാസ്കറ്റ്ബോൾ മത്സരത്തിൽ ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി ടീമിനെതിരെ വടവാതൂർ മേജർ സെമിനാരി ടീമിന് (104-71) വിജയം. ബ്രദർ അരുൺ പുറത്തേട്ട് നയിച്ച വടവാതൂർ മേജർ സെമിനാരി ടീമും ബർട്ട് ജേക്കബ് പഞ്ഞാക്കിയിൽ നയിച്ച കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി ടീമുമാണ് ഏറ്റുമുട്ടിയത്.ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥിയും ദേവമാതാ കോളജ് റിട്ട.കായികാധ്യാപകനുമായ പ്രഫ. പി.ജെ. മാത്യു പനങ്കുഴയ്ക്കൽ മത്സരം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്