സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതി

10:21, 19 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമത്തിന്റെ സ്ഥാനം മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

രാമു എന്ന് പേരുള്ള ഒരാൾ പട്ടണത്തിൽ താമസിച്ചിരുന്നു.. രാമുവിനെ വീടിന്റെ പുറകിൽ നല്ലയൊരു തോട്ടമുണ്ടായിരുന്നു. കുറേ ചെടികളും പൂക്കളം ഒരു വലിയ ആപ്പിൾ മരവും അവിടെ ഉണ്ടായിരുന്നു. രാമു കുട്ടിക്കാലത്ത് മിക്ക സമയവും ആ മരത്തിന്റെ അടുത്തിരുന്ന കളിച്ചിരുന്നു കാലം മാറിയപ്പോൾ ആപ്പിൾ മരത്തിന് ഒരുപാട് പ്രായം ചെന്നിരുന്നു. ഗ്രാമം വളർന്നിരുന്നു, അങ്ങനെ ആപ്പിൾ മരത്തിൽ പഴം കഴിക്കുന്നത് നിന്നുംഅങ്ങനെ ആപ്പിൾ മരത്തിൽ പഴം കായിക്കുന്നത് നിന്നു. രാമു ആ മരം മുറിക്കാൻ തീരുമാനിച്ചു. അവൻ വിചാരിച്ചു ഇത് മുറിച്ച് വലിയൊരു മുറി ഉണ്ടാക്കാം എന്ന്. പക്ഷേ ആ മരം അവന് ഒരുപാട് ഓർമ്മകൾ നൽകിയിരുന്നു. അവൻ അതൊന്നും ഓർക്കാതെ ആ മരം മുറിക്കാൻ തീരുമാനിച്ചു. ഇപ്പോൾ ആ മരം ഒരുപാട് ജീവികൾക്ക് താമസിക്കുവാൻ ഇടമായിരുന്നു. പക്ഷികൾ പ്രാണികൾ എന്നിവർക്കൊക്കെ ഇടമായിരുന്നു കുറച്ചുനേരം അവർ അവിടെ വിശ്രമിച്ചു. രാമു മരം മുറിക്കാൻ തുടങ്ങിയപ്പോൾ എല്ലാ ജീവികളും രാമുവിനെ ചുറ്റും വന്നു നിന്നു. എന്നിട്ട് പറഞ്ഞു നിന്റെ കുട്ടിക്കാലത്ത് ഞങ്ങൾ എല്ലാം നിന്റെ കൂടെ കളിച്ചിരുന്നു. ഈ മരം നിനക്ക് ഒരുപാട് ഓർമ്മകൾ നൽകിയിട്ടുണ്ട്. ഈ മരം ഞങ്ങൾക്ക് വീടാണ്. നീ ഈ മരം മുറിച്ചാൽ ഞങ്ങൾക്ക് മറ്റൊരു സ്ഥലം ഇല്ലാതെയാകും രാമു അവര് പറയുന്നത് കേൾക്കുവാൻ നിന്നില്ല, തേനീച്ചകൾ ആ മരത്തിൽ ഉണ്ടായിരുന്നു രാമു കുറച്ചു തേൻ അതിൽനിന്നു രുചിച്ചുനോക്കി. ആ തേനിന്റെ സ്വാദ് കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തി. അ തേനിന്റെ സ്വാദ് രാമുവിന് വളരെ സന്തോഷം നൽകി.
അപ്പോൾ തന്നെ ആപ്പിൾ മരവും, എന്തെ വിലകൊടുത്തും ഈ മരം രക്ഷിക്കണമെന്നും നിനക്കെന്നും തേൻ നൽകാമെന്നും തേനീച്ചകൾ പറഞ്ഞു. അണ്ണാൻ പറഞ്ഞു നിനക്കെന്നും ധ്യാന്യങ്ങൾ നൽകാം. പക്ഷികൾ പറഞ്ഞു നിനക്കെന്നും നല്ല പാട്ടുകൾ പാടി തരാം. ഇതു കേട്ടതിനുശേഷം രാമുവിന് തന്റെ തെറ്റ് മനസിലായി. രാമു പറഞ്ഞു ഞാൻ ഈ മരം മുറിക്കുന്നില്ല നിങ്ങൾക്ക് ഈ മരത്തിൽ സന്തോഷമായി ജീവിക്കാം എല്ലാ ജീവികൾക്കും സന്തോഷമായി. രാമുവിനോട് എല്ലാവരും നന്ദി പറഞ്ഞു. അപ്പോൾ മുതൽ എല്ലാ ജീവികളും സന്തുഷ്ടരായി. രാമു ഇടയ്ക്ക് ചെന്ന് അവർക്ക് ആഹാരം കൊടുക്കാൻ തുടങ്ങി. ടീച്ചർ പറഞ്ഞു കുട്ടികളെ പ്രകൃതിയിൽ ഉള്ളതെല്ലാം പ്രയോജനം ഉള്ളതാണ് അതുകൊണ്ട് പ്രകൃതിയെ നശിപ്പിക്കുന്ന തിനെ പറ്റി ചിന്തിക്കാതിരിക്കുക.



മെൽവിൻ റെജി
8 B സെന്റ് മേരീസ് എച്ച് എസ് എസ് കുറവിലങ്ങാട്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 12/ 2020 >> രചനാവിഭാഗം - ലേഖനം