നാഷണൽ ഹൈസ്കൂൾ വള്ളംകുളം/നാഷണൽ കേഡറ്റ് കോപ്സ്-17
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ചിരകാല അഭിലാഷമായ എൻ സി സി യൂണിറ്റ് 2019 സെപ്റ്റംബർ 27ന് അനുവദിച്ചു കിട്ടുകയുണ്ടായി.2020 ഫെബ്രുവരി ഒന്നാം തീയതി സ്കൂൾ മാനേജർ ശ്രീ കെ പി രമേശ് സാറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്രിഗേഡിയർ സുനിൽകുമാർ (എൻ സി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് കോട്ടയം യൂണിറ്റ്) ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. തുടർന്ന് എൻസിസി കേഡറ്റുകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 37 കേഡറ്റുകൾ ആണ് ആദ്യബാച്ചിൽ ഇടംനേടിയത് .രണ്ടാം വർഷം 13 കേഡറ്റുകൾകാണ് എൻ സി സി യിൽ ചേരാൻ അവസരം ലഭിക്കുന്നത്. നാളിതുവരെ നടന്ന എൻസിസി യുടെ പ്രവർത്തനങ്ങൾ കൊണ്ട് 15 കേരള ബെറ്റാലിയൻ തിരുവല്ലയിലെ മികച്ച സ്കൂളുകളിലൊന്നായി നാഷണൽ ഹൈസ്കൂളിന് മാറാൻ സാധിച്ചു. ഐക്യവും അച്ചടക്കവും ഉള്ള തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ 15 കേരള എൻ സി സി യുടെ കീഴിൽ ആരംഭിച്ചിരിക്കുന്ന നാഷണൽ ഹൈസ്കൂളിലെ യൂണിറ്റ് ചുമതല ഏറ്റെടുത്തിരിക്കുന്നത് A N O (ASSOCIATE NCC OFFICER) ശ്രീമതി. സിന്ധ്യ കെ.എസ് ആണ് . സ്കൂൾ സമയത്തിനുശേഷം വൈകുന്നേരം 3 30 മുതൽ 5 30 വരെയുള്ള സമയമാണ് പരേഡ് നിശ്ചയിക്കപ്പെട്ടിരുന്നത്. കുട്ടികൾ വളരെ താൽപര്യത്തോടും ക്രിയാത്മകമായും അവരുടെ എൻസിസി പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഈ വിദ്യാലയത്തിലെ എൻ സി സി കേഡറ്റുകൾ സാമൂഹത്തിലെ ക്രിയാത്മക പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവരും സമൂഹനന്മ ആഗ്രഹിക്കുന്നവരും ആണെന്ന് ഒരുവർഷത്തെ അവരുടെ പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും .കൃത്യമായ സമയനിഷ്ഠ, വ്യായാമം , പരേഡിലെ കുട്ടികളുടെ പങ്കാളിത്തം ഇവയൊക്കെകൊണ്ട് ഈ വിദ്യാലയത്തിലെ എൻ സി സി കേഡറ്റുകളും ഭാവിയിലെ വാഗ്ദാനങ്ങൾ ആകും എന്നതിൽ തർക്കമില്ല.