സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/വിദ്യാരംഗം‌-17

വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനം 2020 ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് കുട്ടികളിൽ വായന ശീലം വളർത്താൻ ഡിജിറ്റൽ ലൈബ്രറി പരിചയപ്പെടുത്തി. വായനയുമായി ബന്ധപ്പെട്ട ചൊല്ലുകൾ ഉൾപ്പെടുത്തി പോസ്റ്റർ നിർമ്മാണം. പി. എൻ പണിക്കരെ അടുത്തറിയാൻ അദ്ദേഹത്തിൻ്റെ ജീവചരിത്രക്കുറിപ്പ് തയാറാക്കി. വായിച്ച പുസ്തകത്തിൻ്റെ ആസ്വാദന കുറിപ്പ് കുട്ടികൾ തയാറാക്കി. ബഷീർ ദിനത്തോടനുബന്ധിച്ച് ജൂലൈ 5 ന് ബഷീർ കൃതികളിലെ പ്രധാന കഥാപാത്രങ്ങളെ കുട്ടികൾ ചിത്രരചനയിലൂടെ ആവിഷ്ക്കരിച്ചു. കൊ വിഡിനെതിരെ അതിജീവനത്തിൻ്റെ പാതയിൽ എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മിച്ചു. മാസത്തിൽ ഒരു പുസ്തകമെങ്കിലും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്താൻ വേണ്ട സഹായങ്ങൾ ചെയ്തു, സ്വാതന്ത്യദിനത്തോടനുബന്ധിച്ച് . മാലിന്യ മുക്തം

എൻ്റെ ഗ്രാമം എന്ന വിഷയത്തിൽ ഉപന്യാസ രചന നടത്തി വിജയികളെ കണ്ടെത്തി.മഹാകവി അക്കിത്തത്തിൻ്റെ നിര്യാണത്തിൽ. ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് മാധ്യമങ്ങളിലുടെ ലഭ്യമായ പ്രിയ കവിയുടെ ഫോട്ടോയും അനുബന്ധ കുറിപ്പുകളും കുട്ടികളിലെത്തിച്ചു.അദ്ദേഹത്തിൻ്റെ ജീവചരിത്രക്കുറിച്ച് എഴുതാനും കുട്ടികളെ പ്രോത്സാഹിപ്പിച്ചു.