വരുവരു കരിമുകിലെ കനിവായ് തരു തരു വെള്ളം കരിങ്ങെരിഞ്ഞിടുമുലകിതു കാൺകെ പൊരിയുകയാണുള്ളം മരങ്ങൾവാടിച്ചില്ലയുണങ്ങി തകർന്നു നിൽക്കുന്നു കരഞ്ഞു കരിയില കാറ്റിൽ പ്രേതം കണക്കെയലയുന്നു പരന്ന പാടം കനൽ തുളുമ്പി പിളർന്നു കാണുന്നു വരണ്ടൊരാറിൻ മാറിൻ മണൽക്കരി യുരുകിയൊലിക്കുന്നു വരുവരു കരിമുകിലെ കനിവായ് തരു തരു വെള്ളം കരിങ്ങെരിഞ്ഞിടുമുലകിതു കാൺകെ പൊരിയുകയാണുള്ളം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 09/ 2020 >> രചനാവിഭാഗം - കവിത