ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം / സയൻസ് ക്ലബ്

കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളില്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. അദ്ധ്യയന വര്‍ഷാരംഭത്തില്‍ പൊതുവായി പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നവരെയാണ് ക്ലബംഗങ്ങളായി ചേര്‍ക്കുക. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം ,ബോധവത്കരണ ക്ലാസുകള്‍ ,പ്രദര്‍ശനങ്ങള്‍ ,പഠന പ്രോജക്ടുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ക്ലബ് സംഘടിപ്പിക്കുന്നു. ഒരു ശാസ്ത്രാധ്യാപകന്‍ കണ്‍വീനറും കുട്ടികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രധാനാധ്യാപകന്റെയും മറ്റു അധ്യാപകരുടെയും പ്രോത്സാഹനവും നിര്‍ദേശങ്ങളും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമേകുന്നു.