ജി.ബി.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ /ബി.എച്ച്.എസിലെ ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ

}}. 2009-2010 വര്‍ഷത്തിലെ ആറ്റിങ്ങല്‍ സബ് ജില്ലാതല ഐ.റ്റി. മേളയില്‍ ഈ സ്കൂള്‍ ഓവറാള്‍ ചാമ്പ്യല്‍ഷിപ്പ് നേടി.. മലയാളം ടൈപ്പ് റൈറ്റിംഗിന് ഒന്നാം സ്ഥാനവും, പ്രസന്റേഷനും പ്രോജക്ടിനും മൂന്നാം സ്ഥാനവും ശ്രീജിത്ത്. എം.പി (Std. X) നേടി. ഡിജിറ്റല്‍ പെയിന്റിംഗില്‍ രണ്ടാം സ്ഥാനം ശന്തനു.. എസ്.(Std.-IX)ന് ലഭിച്ചു.. ജില്ലാതലമേളയിലെ ഡിജിറ്റല്‍ പെയിന്റിംഗ് മത്സരത്തില്‍ ശന്തനു.. എസ്. രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. സംസ്ഥാന ഐ.റ്റി.മേളയിലെ‍ ഡിജിറ്റല്‍ പെയിന്റിംഗ് മത്സരത്തില്‍ ശന്തനു.. എസിന് ബി ഗ്രേഡ് ലഭിച്ചു.

2010-2011 അദ്ധ്യയന വര്‍ഷത്തില്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ ഐ.റ്റി. മോഡല്‍ സ്ക്കൂളായി ഈ സ്ക്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. 14-9-2010 ചൊവ്വാഴ്ച്ച 9 AM ന് മണ്ഡലം MLA ശ്രീ. ആനത്തലവട്ടം ആനന്ദന്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്തു.

20-09-2010 തിങ്കളാഴ്ച്ച സ്ക്കൂളില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം ആഘോഷിച്ചു.രാവിലെ സ്ക്കൂള്‍ അസംബ്ളിയില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനത്തെക്കുറിച്ച് വിശദീകരണവും തുടര്‍ന്ന് SSITC മാര്‍ നടത്തിയ ആമുഖ പ്രഭാഷണവും സത്യപ്രതിജ്ഞയും ഉണ്ടായിരുന്നു. അതിനോടനുബന്ധിച്ച് ഒരു ഡിജിറ്റല്‍ പെയിന്റിംഗ് മത്സരവും മലയാളം ടൈപ്പ് റൈറ്റിംഗ് മത്സരവും ഒണ്ടായിരുന്നു.