ടി.വി.ജോസഫ് മെമ്മോറിയൽ എച്ച്.എസ്. പിണ്ടിമന

05:56, 2 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ)

ആമുഖം

പ്രശാന്ത സുന്ദരമായ പിണ്ടീമന ഗ്രാമത്തിന്റെ സര്‍വൈശ്വര്യമായി പരിലസിക്കുന്ന ഏക ഹൈസ്കൂളാണിത്. 1982 ജൂണ്‍ 1 ന് പ്രവര്‍ത്തനം ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ടി.വി.ജോസഫ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലും മാനേജരായ അഡ്വഃ ടി.ജെ. ജോര്‍ജിന്റെ മേല്‍ നോട്ട- ത്തിലും പ്രവര്‍ത്തിക്കുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

വിദ്യാരംഗം കലാസാഹിത്യവേദി,പ്രവൃത്തി പരിചയം, വിവിധ ക്ലബ്ബുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങ-ളിലൂടെ കുട്ടി കളെ ദേശീയതലം വരെ പങ്കെടുപ്പിച്ച് സ്കൂളിന് അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. 1985-86 വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി ക്ക് 100 ശതമാനം നേടി. ജില്ലയിലെ മികച്ച സ്കൂളായി തെരഞ്ഞെടുത്തു. സ്ഥാപക ഹെഢ്മാസ്റ്റര്‍ ശ്രീ. ടി.സി. ഐസക്കിന്റെ റിട്ടയര്‍മെന്റും ദശവത്സരാഘോഷവും 1993-ല്‍ നടന്നു. എന്‍.സി.സി. സ്കൗട്ട് ആന്റ് ഗൈഡ്,കൈയെഴുത്തുമാസിക, തുടങ്ങിയവ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നു. 1994 ല്‍ 100 മീറ്റര്‍,200 മീറ്റര്‍ ഓട്ടത്തില്‍ ഈ സ്കൂളിലെ പ്രകാശ് എന്‍.ആര്‍. ദേശീയ തലത്തില്‍ ഒന്നാമനായി. സീനിയര്‍ അസിസ്റ്റന്റ് ശ്രീ ഈ. ഗോവിന്ദന്‍ നമ്പൂതിരിക്ക് 2003 ല്‍ ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ചു. 2007 ല്‍ പിണ്ടിമന ഗ്രാമത്തിന്റെ സാംസ്കാരിക ചക്രവാളത്തില്‍ പുതു വര്‍ണങ്ങള്‍ തെളിയിച്ചു കൊണ്ട് രജതജൂബിലി ആഘോഷിച്ചു. ബഹുഃ കേരള ഗവര്‍ണര്‍ ശ്രീ ആര്‍.എല്‍.ഭാട്ടിയ ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീ. എം.വി. ഗായോസ് പ്രഥമാധ്യാപകനായി പ്രവര്‍ത്തിക്കുന്നു.

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

പിന്‍ കോഡ്‌ : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :