എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
08:35, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി
വിലാസം
പെരിഞ്ചേരി

ലിറ്റൽ ഫ്ളവർ എൽ.പി സ്ക്കൂൽ പെരിഞ്ചേരി, പി.ഒ പെരിഞ്ചേരി
,
680306
സ്ഥാപിതം01 - ഒക്ടോബർ - 1921
വിവരങ്ങൾ
ഫോൺ0487 2340062
ഇമെയിൽlittleflowerperinchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്22222 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.അല്ലി തെരേസ്
അവസാനം തിരുത്തിയത്
26-09-2017Visbot



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചേർപ്പ് പഞ്ചായത്തിലെ നാലാം വാർഡിൽ പെരിഞ്ചേരി എന്ന ചെറു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1921 ഒക്ടോബർ 1 ന് ആരംഭിച്ച ഈ വിദ്യാലയത്തിൽ 4 വരെയുള്ള ക്ലാസ്സുകൾ പ്രവ്ർത്തിച്ചു വരുന്നു. 1966 ൽ പളളി മാനേജുമെൻറിൽ നിന്നും ഫ്രാൻസിസ്ക്കൻ ക്ലാറിസ്റ്റ് കോണ‍ഗ്രിഗേഷന് കൈമാറി. ഇങ്ങനെ സ്ക്കൂൾ എഫ്.സി.സി യുടെ കീഴിലായി.

                 ലിറ്റിൽ ഫ്ളവർ എൽ പി സ്കൂളിൻറെ തിരുമുറ്റത്തേക്ക് കടന്നുവന്ന എല്ലാ വിദ്യാർത്ഥികളും പഠനേതര പാഠ്യവിഷയങ്ങളിൽ വൻ മികവു പുലർത്തികൊണ്ട് 2011-12 ൽ സബ് ജില്ലയിലെ മികച്ച ഒന്നാമത്തെ സ്കൂളായും 2009-10,2010-11 കാലഘട്ടത്തിൽ  മികച്ച രണ്ടാമത്തെ സ്കൂൾ എന്ന സ്ഥാനവും കരസ്ത്തമാക്കാൻ സാധിച്ചു.  
                 
                 വിദ്യാർത്ഥികളുടെ സർവ്വോന്മുകമായ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന ഹെഡ്മിസ്ട്രസും കൂട്ടായ്മയോടെ അഹോരാത്രം പണിടെടുക്കുന്ന അധ്യാപക  വൃന്ദവും ഈ വിദ്യാലയത്തിനുണ്ട്.  പി.ടി.എ , എം.പി.ടി.എ , എസ്.എസ്.ജി , പൂർവ്വ വിദ്യാർത്ഥി സംഘടന തുടങ്ങിയ സംഘടനകൾ  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
                 സബ്ബ് ജില്ല കലാകായിക പ്രവർത്തി പരിചയ മേളയിൽ ഇവിടുത്തതെ വിദ്യാർത്ഥികൽ പങ്കെടുത്ത് മിക്ക വർഷങ്ങളിലും ഓവർ ഓൾ ചാന്പ്യൻഷിപ്പ്  കരസ്ത്തമാക്കാറുണ്ട്.  ഇങ്ങനെ വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് ഞങ്ങൽ പരിശ്രമിക്കുന്നതിന്‌റെ ഉത്തമ നിദാന്തങ്ങളാണ് ഈ സ്കൂളിൻറെ സമഗ്ര വികസനം എന്ന് പറയാം.

ഭൗതികസൗകര്യങ്ങൾ

46 സെൻറ് ഭുമിയിലാണ് വിദ്യലയം സ്ഥിതി ചെയ്യുന്നത് . ഇരുനില കെട്ടിടത്തിലായി 14 ക്ലാസ്സ് മുറികളുണ്ട് . അതിവിശാലമായ ഒരു കളി സ്ഥലം വിദ്യലയത്തിനുണ്ട് . കന്പ്യൂട്ടർ ലാബും , ലൈബ്രറിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി