നിന്നോളമിന്നും ആരെയും കണ്ടതിലെന്റെ കണ്ണുകൾ
നിന്നോളമിന്നും ആരെയും കേട്ടതില്ലെന്റെ കാതുകൾ
ഇന്നുമാ കണ്ണുകൾ ഇമചിമ്മുന്ന കണ്ണുകൾ
ഇന്നുമാ കാതുകൾ തേൻ ചോരുന്ന വാക്കുകൾ
നിലാവിൽ നീലനയനങ്ങളെത്തുമാ ..
ജനാലയ്ക്ക് ചാരെ നീ നിൽക്കവേ
തഴുകി തലോടി കടന്നു പോയ കാറ്റിന്റെ കൈയിലെ പൂമണം കണ്ടുവോ
രാത്രിയിൽ പൂക്കുന്ന കാട്ടു - മുല്ലതൻ പൂമണം കണ്ടുവോ
പുലരികൾ മഞ്ഞിലകൾക്ക് നൽകിയ
ക്ഷണികമാം ഭംഗിപോൽ മാഞ്ഞു പോകാതെ
ഇനിവരും നൂറ് ജന്മത്തിലും മധുരമി ഓർമ്മകൾ മറയാതിരിക്കുവാൻ
ഇവയെന്റെ ആത്മാവിൽ ചേർത്തു വയ്ക്കട്ടെ ഞാൻ.