കോവിഡ്-19 എന്ന മഹാമാരിയെ ചെറുക്കാൻ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കയാണ് നാം എല്ലാവരും. കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നമ്മൾ ഇടവിട്ട സമയങ്ങളിൽ കൈകളും കാലുകളും മുഖവും സോപ്പോ അണുനാശിനികളോ ഉപയോഗിച്ച് വൃത്തിയാക്കുന്നു. അതുപോലെ കോവിഡിനെ പ്രതിരോധിക്കുന്നതിനായി മാസ്കുും നാം ഉപയോഗിക്കുന്നു. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഉപയോഗിച്ച മാസ്ക് ഗ്ലൗസ് തുടങ്ങിയവ ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുന്നത് വലിയ അപകടം വരുത്തി വെക്കാൻ ഇടയുണ്ട്. അതു കൊണ്ടു തന്നെ ഉപയോഗിച്ചതിന് ശേഷം ഇവ പരിസ്ഥിതിക്ക് ദോഷമാവാത്ത തരത്തിൽ നശിപ്പിക്കേണ്ടതുണ്ട്.
മഴക്കാലംകൂടി നമ്മെത്തേടി വരാറായി . ശ്രദ്ധിച്ചാൽ നമുക്ക് മഴക്കാല രോഗങ്ങൾ ഒരു പരിധി വരെ ചെറുത്ത് തോൽപ്പിക്കാൻ കഴിയും. അതിനു വേണ്ടി നാം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം... മഴക്കാല ശുചീകരണ പ്രവർത്തനത്തിൻറെ ഭാഗമായിവീടും പരിസര പ്രദേശങ്ങളും ശുചിയാക്കുന്നതിനും തോടുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളും വൃത്തിയാക്കുന്നതിനും നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.. നല്ലൊരു നാളേക്കായി നമുക്ക് ഒന്നിച്ച് പോരാടാം......