ഒഴുകിയകലുന്ന കടലാസു തോണിയിൽ
അധിപനാകുന്ന ജലമാണ് ലഹരി
നിറയുമോമൽ പുഞ്ചിരികളിൽ
ഇറ്റി വീഴുന്ന കണ്ണുനീരാണ് ലഹരി
ജീവിതത്തെ ചുട്ടു ചാരമാക്കാൻ
ഒരു തുളളി മദ്യവും പുകയും മതി.
അന്ത്യനാളുകൾ മരണത്തെ പുല്കുമ്പോൾ
ജീവിതം ഒരു മൗനമായ് ,
ഒടുങ്ങാത്ത ദുഃഖമായി ,
മനസ്സിനെ തഴുകുന്നു
അരികിൽ ഒരു പതനത്തിൻ നിർവൃതി
അനുഭവിക്കുന്ന "ലഹരി എന്ന കനൽ."
കീർത്തന എം
10 E ഇരിട്ടി ഹൈ സ്കൂൾ ഇരിട്ടി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത