ഓർമ്മചിറകുകൾ വീശുന്നു ബാല്യത്തേക്ക് മധുരമായ ബാല്യത്തിൽ സുഖമാർന്ന നനവും ചിരിക്കുന്ന മുഖങ്ങളും തലോടുന്ന കൈവിരലുകളും ചുംബിക്കുന്ന ചുണ്ടുകളും വിദ്യതേടിപോയെന്നെ കാത്തിരുന്നൊരാ മിഴികൾ ആകാംക്ഷയുമായി അക്ഷരതാളിലെ മയിൽപീലി പെറു ക്കുവാൻ കണ്ണുംനട്ടിയിരുന്നയെന്നെ തേടിയെന്നീ ഒരായിരം കഥകൾ ... മാമുണ്ണുവാൻ ചില്ലയിലെ കിളികളെകാട്ടി കവിളിപ്പിച്ചുപോയെന്നെ ... മാമ്പഴത്തിൻ മാധുര്യവുംപുളിതൻ പുളിപ്പും ചുണ്ടിലേന്തുന്നു...ബാല്യത്തിൻ നാളുകൾ ... അണ്ണാറക്കണ്ണന്റെ ചില്ലചാട്ടം കൂകും കുയിൽതൻ സ്വർണനാദം അനുകരിക്കുമീയെന്നെ തേടിയെത്തി കൗതകത്തിൻ ചെപ്പ്... ബാല്യമായ നാളുകൾയെന്നിൽ നിന്നും മിന്നി മറഞ്ഞുവോ ...? ഓടിയൊളിച്ചുവോ ...? മധുരമാം ബാല്യം പിന്നെ വെറു - മൊരു ഓർമ്മകൾ ....! ഓർമ്മകൾ
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത