ചിങ്ങവും കന്നിയും പോയ് മറഞ്ഞു,
പൂക്കളും കായ്കളും നാടുനീങ്ങി,
പുലരിയും സന്ധ്യയും മാറി മാറി,
പുഴകളും നദികളും ഒഴുകി മാറി,
ആരെയോ സ്വീകരിക്കാനെന്ന പോലെ
പുതു രശ്മിയുമായി പുതുപ്രഭാതമെത്തി,
തുലാമാസ പുലരിയായ് പീലിനീട്ടി,
തുലാ വർഷാരംഭമെത്തിയെന്ന്
നാടും നഗരവും ഏറ്റുപാടി.
ആധുനിക മാറ്റങ്ങൾ ഒപ്പമെത്തി,
കൂറ്റൻ മരങ്ങൾ കൂറ്റൻ കെട്ടിടങ്ങളായി മാറി,
നാടിൻ സുഗന്ധത്തെ മാറ്റി നിർത്തി
നഗരത്തിൽ ദുർഗന്ധമോടിയെത്തി,
ജി.എച്ച് . എസ് . എസ് . ചിതറ
1പുതുസംസ്കാരത്തെയും ദുർഗന്ധത്തെയും
ഞാൻ എന്തുചെയ്യുമെന്നോതി മേഘം,
പുതുയുഗത്തിൽ മാലിന്യത്തെ
ഞാനെന്തുചെയ്യാൻ
ശങ്കിച്ചു നിന്ന, തുലാവർഷ തുള്ളിയോട്
ഒന്നുമറിയാത്തവനായ് നടിച്ചുകൊണ്ട്
ആധുനിക മനുഷ്യന്റെ ചോദ്യമെത്തി,....
“എന്തെ മഴമേഘങ്ങളെ മടിച്ചുനിൽക്കുന്നു
എന്തെ തുലാവർഷമേ നീ പെയ്തിറങ്ങുന്നില്ല”