13:55, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മറയുന്ന അഴക് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിഗൂഢമായൊരു കാടിൻ നടുവിൽ
സുന്ദരമായൊരു പുഴയുണ്ട്.
പുഴയുടെ അഴകിൻ ആഹ്ലാദിപ്പൂ
നീന്തിത്തുടിക്കും ജലജീവികൾ.
വേനൽക്കാലം വരവായി പുഴയുടെ
-അഴകിൽ ഭംഗം വന്നല്ലോ .
പതിയെ പ്പതിയെ വറ്റിയ പുഴയുടെ
-സമ്പത്തെല്ലാം തീർന്നല്ലോ .
മഴയും പുഴയും ഇല്ലാതായൊരു -
കാടിൻ അഴകും മറഞ്ഞല്ലോ.