22:54, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murinjakal(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതിയാണമ്മ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയെ സ്നേഹിക്ക
നമ്മളിനിയും
നമ്മുടെയമ്മയായ പ്രകൃതിയെ
സേവിക്കുക ....
ജീവികൾക്കാശ്വാസവായു നൽകും
ദാഹത്തിനായ് കുടിനീര് നൽകും
ജീവന്റെ നിലനില്പിനാവശ്യമായ
ഭക്ഷണം നൽകും ഈ അമ്മ ....
കൊല്ലല്ലേ തിന്നല്ലേ ജീവികളെ നമ്മൾ
വെട്ടിമുറിക്കല്ലേ മാമരങ്ങൾ .....
ഋതുഭേദം കണക്കാക്കി കായ്‌ഫലം
നൽകുന്ന
കാമദേനുക്കളെ തച്ചിടല്ലേ .....
കാടും പുഴകളും കാട്ടരുവികളും
കുന്നും ചരിവും ശിലകളും
നമുക്കായൊരുക്കിയൊരമ്മ ....
കളകളം ഒഴുകുന്ന പുഴകളിൽ
മാലിന്ന്യം തള്ളി അശുദ്ധമാക്കി
കുന്നും ശിലകളും തച്ചുടച്ചു....
കാടായ കാടെല്ലാം ശിഥിലമാക്കി
ഭൂമിയിൽ താഴേണ്ട ജലകണത്തെ
കോൺക്രീറ്റ് പാകി പടി കടത്തി
വായു വിഷമയമാക്കി നമ്മൾ
ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്തി
സൂര്യൻ തൊടുക്കുന്ന വിഷരശ്മിയേറ്റ് നാം
നീറി പിടഞ്ഞു മരിച്ചിടുന്നു ........