ഗവ.വി.എച്ച്.എസ്.എസ് കൂടൽ/അക്ഷരവൃക്ഷം/പ്രകൃതിയാണമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയാണമ്മ

പ്രകൃതിയെ സ്നേഹിക്ക
നമ്മളിനിയും
നമ്മുടെയമ്മയായ പ്രകൃതിയെ
സേവിക്കുക ....
ജീവികൾക്കാശ്വാസവായു നൽകും
ദാഹത്തിനായ് കുടിനീര് നൽകും
ജീവന്റെ നിലനില്പിനാവശ്യമായ
ഭക്ഷണം നൽകും ഈ അമ്മ ....

കൊല്ലല്ലേ തിന്നല്ലേ ജീവികളെ നമ്മൾ
വെട്ടിമുറിക്കല്ലേ മാമരങ്ങൾ .....
ഋതുഭേദം കണക്കാക്കി കായ്‌ഫലം
 നൽകുന്ന
കാമദേനുക്കളെ തച്ചിടല്ലേ .....
കാടും പുഴകളും കാട്ടരുവികളും
കുന്നും ചരിവും ശിലകളും
നമുക്കായൊരുക്കിയൊരമ്മ ....

കളകളം ഒഴുകുന്ന പുഴകളിൽ
മാലിന്ന്യം തള്ളി അശുദ്ധമാക്കി
കുന്നും ശിലകളും തച്ചുടച്ചു....
കാടായ കാടെല്ലാം ശിഥിലമാക്കി
ഭൂമിയിൽ താഴേണ്ട ജലകണത്തെ
കോൺക്രീറ്റ് പാകി പടി കടത്തി
വായു വിഷമയമാക്കി നമ്മൾ
ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്തി
സൂര്യൻ തൊടുക്കുന്ന വിഷരശ്മിയേറ്റ് നാം
നീറി പിടഞ്ഞു മരിച്ചിടുന്നു ........

മൂക സാക്ഷിയായൊരമ്മ
അമ്മ കരഞ്ഞു ആർത്തു കരഞ്ഞു
തോടും പുഴകളും കരകവിഞ്ഞു
താണ്ഡവമാടി കലി തീർത്തു

ഇനിയും നമുക്കുണ്ട് സമയം
ഈ പ്രകൃതിയെ സ്നേഹിക്കാൻ

ഈ പ്രകൃതിയെ സ്നേഹിക്കാൻ
സമയമുണ്ട്
തെറ്റ് തിരുത്തുവാൻ സമയമുണ്ട്
ഒത്തുചേരോം നമുക്കൊന്നായ്
പ്രകൃതിയെ സ്നേഹിക്കാൻ ഒത്തു ചേരോം ....
 

വർഷ സന്തോഷ്
9B ഗവ വി എച്ച് എസ് എസ് കൂടൽ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത