പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധമാർഗത്തിലൂടെ കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി- ന്നലയടികളിൽ നിന്ന് മുക്തി നേടാം. ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട . പരിഹാസരൂപേണ കരുതല്ലില്ലാതേ നടക്കുന്ന സോദരേ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെ തന്നെയല്ലേ ? ആരോഗ്യരക്ഷയ്കക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം. ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മയ്ക്കു വേണ്ടി.....